HOME
DETAILS

പിച്ചില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ടോണി ആബട്ട്

  
backup
August 03 2019 | 22:08 PM

tony-abbott-became-prime-minister-04-08-2019

 

 


പഴയ ഫ്രിഡ്ജ് വില്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് എമിലി ഹെസ്റ്റിങ്ങ്‌സ് പരസ്യം ചെയ്തു. 300 ഡോളറിനു മര്‍ഗി എന്നൊരു സ്ത്രീ വാങ്ങാമെന്നേറ്റു. പിറ്റേദിവസം മര്‍ഗിയും, അവരുടെ ഭര്‍ത്താവും, ഫ്രിഡ്ജ് കൊണ്ടുപോകാനായി എമിലിയുടെ വീട്ടില്‍ വന്നപ്പോള്‍ മര്‍ഗിയുടെ ഭര്‍ത്താവിനെ കണ്ട് എമിലി ശരിക്കും ഞെട്ടി. കാരണം ഫ്രിഡ്ജ് വാങ്ങാന്‍ വന്ന മര്‍ഗിയുടെ ഭര്‍ത്താവ് ആസ്‌ത്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ആയിരുന്നു. ഇത് കെട്ടുകഥയല്ല. ടോണി ആബട്ട് പ്രധാനമന്ത്രി പദം രാജിവച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉണ്ടായ സംഭവമാണിത്. ലോകത്തില്‍ തന്നെ സാമ്പത്തികമായി ഏറെ മുന്‍പന്തിയിലുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഒരാള്‍ പുതിയ ഫ്രിഡ്ജ് വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് പഴയ ഫ്രിഡ്ജ് വാങ്ങാന്‍ പോയിയെന്നത് നമുക്ക് കെട്ടുകഥയായി തോന്നാം. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ നടത്തുന്ന കോടിക്കണക്കിന് അഴിമതികഥകള്‍ ദിനംപ്രതി പുറത്തുവരുന്ന ഇക്കാലത്ത് നമുക്ക് ഇതൊക്കെ അത്ഭുതം തന്നെയാണ്. അഴിമതി ലവലേശം ഇല്ലാത്ത, ലളിതജീവിതം നയിക്കുന്ന ഇതുപോലെയുള്ള ജനപ്രതിനിധികളെ മരുന്നിനെങ്കിലും നമ്മുടെ നാട്ടില്‍ ഇക്കാലത്ത് കാണാന്‍ കഴിയുമോ.
ടോണി ആബട്ടിനെക്കുറിച്ച് ഇപ്പോള്‍ എഴുതാന്‍ കാരണം ക്രിക്കറ്റിനെയും ഇന്ത്യയെയും എക്കാലത്തും വളരെയധികം സ്‌നേഹിച്ച ഭരണാധികാരിയെന്ന നിലയിലാണ്. ചെറുപ്പകാലത്ത് പ്രശസ്തമായ പല ക്രിക്കറ്റ് കൗണ്ടി ക്ലബുകള്‍ക്കും വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ആസ്‌ത്രേലിയയുടെ ക്രിക്കറ്റര്‍ എന്ന രീതിയിലായിരിക്കും ചരിത്രം ആബട്ടിനെ അടയാളപ്പെടുത്തുമായിരുന്നത്.
പ്രധാനമന്ത്രിയായിരിക്കുമ്പോഴും ആസ്‌ത്രേലിയയില്‍ നടക്കുന്ന മിക്ക പ്രധാന മത്സരങ്ങളും കാണാന്‍ അദ്ദേഹം വരുമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് ചാനല്‍ 9ന്റെ കമന്ററി ബോക്‌സില്‍ അദ്ദേഹം ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് സ്‌പോര്‍ട്‌സിനും ക്രിക്കറ്റിനുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ഇന്ത്യയുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ താല്‍പര്യമെടുത്ത ഭരണാധികാരിയായിരുന്നു ടോണി ആബട്ട്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കായികം, ഖന നം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ത്യയുമായി സഹകരണവും, ഇന്ത്യയിലെ ആണവ റഡാറുകള്‍ക്ക് ആവശ്യമായ യുറേനിയം നല്‍കാനുള്ള ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരേയുള്ള വംശീയ ആക്രമണം വളരെ കുറവായിരുന്നു. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കണമെന്നും, കുടിയേറ്റ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ആബട്ട്. എന്നാല്‍ ആബട്ടിനുപിന്നാലെ അധികാരത്തിലേറിയവര്‍ അവയില്‍ പലതും നടപ്പിലാക്കാന്‍ വിസമ്മതിച്ചു.
അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഒരുവാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തശേഷം ഒരു അനൗപചാരിക സംഭാഷണത്തില്‍ ക്രിക്കറ്റിനെക്കുറിച്ചും, ഇന്ത്യയെക്കുറിച്ചും സംസാരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല മതിപ്പാണ്. അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആസ്‌ത്രേലിയക്കാര്‍ക്ക് ഇന്ത്യയെന്നാല്‍ മുംബൈയും, ഡല്‍ഹിയുമൊക്കെയാണ്. അല്ലാതെ അവര്‍ക്ക് സൗത്ത് ഇന്ത്യയെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. മിക്കവരും കേരളം എന്ന പേര് കേട്ടിട്ടുപോലുമില്ല. എന്നാല്‍ സംഭാഷണമധ്യേ ആബട്ടിനോട് കേരളം എന്ന് കേട്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പഠനകാലത്ത് കേരളത്തില്‍ വന്നിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പായതുകൊണ്ട് ആ യാത്രയെക്കുറിച്ച് വലിയ ഓര്‍മയൊന്നുമില്ല. എങ്കിലും അതുകേട്ടപ്പോള്‍ തെല്ല് സന്തോഷവും, ഒപ്പം അഭിമാനവും തോന്നി.
പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുന്‍പ് കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നിട്ടുണ്ട് അറുപതുകാരനായ ടോണി ആബട്ട്. ആസ്‌ത്രേലിയയുടെ ഇരുപത്തിയെട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ടോണി ആബട്ട്. ജനാധിപത്യ വ്യവസ്ഥയില്‍ പ്രധാനമന്ത്രി കാബിനറ്റിന്റെ തലവനാണെങ്കിലും താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാബിനറ്റുമായി കൂടിയാലോചിക്കേണ്ട കീഴ്‌വഴക്കവും, മര്യാദയുമുണ്ട്. അദ്ദേഹത്തിനുവന്ന ചില വീഴ്ചകള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പിനും നേതൃത്വമാറ്റം വേണമെന്നുമുള്ള മുറവിളിക്കും ഇടയാക്കി. എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞ് അദ്ദേഹം മാതൃക കാട്ടി. നമ്മുടെ ഭരണാധികാരികള്‍ ചെയ്യുന്നതുപോലെ എതിര്‍പ്പുകളെ പലവാദമുഖങ്ങള്‍ നിരത്തി പ്രതിരോധിക്കാനോ, അധികാരത്തില്‍ കടിച്ചുതൂങ്ങാനോ അദ്ദേഹം ഒരു ശ്രമവും നടത്തിയിട്ടുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago