HOME
DETAILS
MAL
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അപാകത പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്
backup
October 11 2018 | 19:10 PM
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതു സംബന്ധിച്ച അപാകതകള്‍ പരിഹരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള കൂടിക്കാഴ്ചയില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഓണ്‍ലൈനായി വോട്ട് ചേര്‍ക്കുന്നതിനായി ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ സങ്കീര്‍ണത നിറഞ്ഞതാണ്.
പൂരിപ്പിക്കേണ്ട ഭാഗങ്ങളില്‍ ഏത് ബൂത്തിലാണ് ചേര്ക്കേണ്ടതെന്നോ, അയല്ക്കാര്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ചേര്ക്കേണ്ടതിനോ കോളങ്ങള്‍ ഇല്ല.
അതിന്റെ ഫലമായി വോട്ട് ചേര്‍ത്തത് ഇലക്ടറല്‍ റോളില്‍ ബന്ധപ്പെട്ട ബി.എല്‍.ഒ മാര്‍ക്ക് എത്തുമെന്ന് കൃത്യത വരുത്താന്‍ കഴിയുന്നില്ലെന്നും കമ്മിഷന് സെക്രട്ടറി വില്‍ഫ്രഡുമായി നടത്തിയ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സെക്രട്ടറി ഖുര്‍റം അനീസ് ഉമറും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."