HOME
DETAILS

പാരിസ് ഉടമ്പടി; ഒറ്റക്കെട്ടായി ഇ.യുവും ചൈനയും

  
backup
June 02 2017 | 00:06 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

 

ബ്രസല്‍സ്/ബെര്‍ലിന്‍: ആഗോളതാപനം കുറക്കാനുള്ള പാരിസ് ഉടമ്പടിയില്‍നിന്ന് യു.എസ് പിന്മാറുമെന്ന വാര്‍ത്തകള്‍ക്കിടെ കറാറുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ യൂനിയനും ചൈനയും രംഗത്ത്. ആഗോള താപനം തടയാനായി തയാറാക്കിയ 2015 പാരിസ് കരാറില്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇരുകക്ഷികളും അറിയിച്ചു. നീക്കത്തെ ജര്‍മനി അഭിനന്ദിച്ചു.
യു.എസ് നിലപാട് ഇന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കും. ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങാനാണ് തീരുമാനമെന്ന് മുതിര്‍ന്ന യു.എസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആഗോളതാപനം കുറക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങിയാല്‍ യു.എസിന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടേണ്ടി വന്നേക്കും.
അമേരിക്ക പിന്‍വലിയുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് കാര്‍ബണ്‍ വാതകം പുറന്തള്ളുന്ന ലോകത്തെ ഒന്നാമത്തെ രാഷ്ട്രമായ ചൈന യൂറോപ്യന്‍ യൂനിയനുമായി ചേര്‍ന്ന് കരാര്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. പാരിസ് കരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ ചൈനയും യൂറോപ്യന്‍ യൂനിയനും ഒറ്റക്കെട്ടായി നീക്കം ശക്തമാക്കുമെന്ന് ഇ.യു ക്ലൈമറ്റ് ആക്ഷന്‍ ആന്‍ഡ് എനര്‍ജി കമ്മിഷണര്‍ മിഗ്വേല്‍ അറിയാസ് കാനറ്റ് പറഞ്ഞു. ദൗത്യവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്. വാതക ശുദ്ധീകരണത്തിനായുള്ള സാങ്കേതിക സംവിധാനങ്ങളുടെ വില്‍പന അടക്കം പരസ്പരമുള്ള സഹകരണങ്ങളില്‍ പലതും ലക്ഷ്യം കണ്ടുവരികയാണ്. ആഗോളതാപന വിഷയത്തിലുള്ള നടപടികളുടെ കാര്യത്തില്‍ ആശങ്കയുയരുന്ന പശ്ചാത്തലത്തില്‍ പരസ്പര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാനറ്റ് അറിയിച്ചു.
പാരിസ് ഉടമ്പടി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ചൈന ഏറെ മുന്നിലാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്ന കാര്യത്തില്‍ തങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ആഗോളതാപനത്തിനെതിരേ പോരാടണമെന്നത് ലോകരാജ്യങ്ങള്‍ ഏകകണ്ഠമായെടുത്ത തീരുമാനമാണ്. ചൈന പുതിയതായി കണ്ടെത്തിയതൊന്നുമല്ലെന്നും വിഷയത്തില്‍ ട്രംപിന്റെ ട്വിറ്റര്‍ പരാമര്‍ശത്തെ സൂചിപ്പിച്ച് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതാപനമെന്ന ആശയം ചൈനക്കു വേണ്ടി അവര്‍ തന്നെ സൃഷ്ടിച്ചതാണ്. അതുവഴി യു.എസിനെ ഉല്‍പാദനരംഗത്തെ മത്സരത്തില്‍നിന്നു പിറകോട്ടടിപ്പിക്കുകയാണ് അവരുടെ താല്‍പര്യമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ബെര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലീ നിലപാട് വ്യക്തമാക്കിയത്.

എന്താണ് പാരിസ് ഉടമ്പടി?


മാനവരാശി നേരിടുന്ന വലിയ വിപത്തായ ആഗോളതാപനം തടയാനായി യുനൈറ്റഡ് നാഷന്‍സ് ഫ്രൈംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (യു.എന്‍.എഫ്.സി.സി.സി) 2015 ഡിസംബര്‍ 12ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ രൂപപ്പെട്ട സംയുക്ത കരാറാണ് പാരിസ് ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയടക്കം 195 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
പ്രധാന തീരുമാനങ്ങള്‍: ആഗോളതാപനം ആദ്യഘട്ടത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറക്കുക. പിന്നീട് 1.5 ഡിഗ്രിയിലേക്ക് കുറക്കാന്‍ പരിശ്രമിക്കുക. പരിസ്ഥിതി സൗഹൃദ വികസനം പ്രോത്സാഹിപ്പിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനവും ബഹിര്‍ഗമനവും കുറക്കുക.
2018ല്‍ തീരുമാനത്തിന്റെ പുരോഗതി വിലയിരുത്താന്‍ യോഗം ചേരും. തുടര്‍ന്ന് ഓരോ അഞ്ചുവര്‍ഷം തോറും ഇത്തരത്തില്‍ പുനരവലോകനം നടക്കും. നിലവില്‍ ചൈനയാണ് കൂടുതല്‍ ഹരിതഗൃഹ വാതകം പുറന്തള്ളുന്നത്. തൊട്ടുപിന്നില്‍ അമേരിക്ക. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago