സുഖോയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അച്ചുദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: സുഖോയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി അച്ചുദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ശനിയാഴ്ച്ച പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
പരിശീലന പറക്കലിനിടെ ഈ മാസം 23നായിരുന്നു സുഖോയ് 30 യുദ്ധ വിമാനം തകര്‍ന്നു വീണത്. അസം-അരുണാചല്‍ അതിര്‍ത്തിയിലെ കൊടുംവനത്തിലായിരുന്നു വിമാനം തകര്‍ന്നു വീണത്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.അരുണാചല്‍ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. പൈലറ്റുമാരുടെ രക്തം പുരണ്ട ഷൂ, പാന്‍ കാര്‍ഡ് എന്നിവയും കണ്ടെത്തിയിരുന്നു. ടെസ്പൂരില് നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. റഷ്യന്‍ നിര്‍മിത വിമാനമാണ് സുഖോയ് 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."