കാഞ്ഞിരം കവല-കാഞ്ഞിരപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നു
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡു നിമാണം ഇഴയുന്നു. റോഡ് നിര്‍മാണത്തിന്റെ പേരില്‍ സ്‌കൂള്‍ പള്ളി കവാടങ്ങളുടെ മുന്‍വശം പൊളിച്ചത് സ്‌കൂള്‍ തുറന്നതോടെ ദുരിതമായി. ഈരാറ്റുപേട്ട അല്‍ മനാര്‍ സ്‌കൂളിന്റയും സ്‌കൂളിന് അഭിമുഖമായുള്ള പള്ളിയുടെയും കവാടങ്ങളിലാണ് കാന പണി നടക്കുന്നത് .
റോഡിന്റെ ഇരു വശങ്ങളിലായി മുപ്പത് മീറ്റര്‍ നീളത്തിലാണ് കുഴിയെടുത്തത.് എന്നാല്‍ ഭാഗികമായി വശങ്ങള്‍ വാര്‍ത്ത ശേഷം ഉപേക്ഷിച്ച നിലയിലാണ്. ഇത് പൂര്‍ണ്ണമായി പണി പൂര്‍ത്തിയാക്കിയാലെ സ്‌കൂളിലേക്കും, പള്ളിയിലേക്കുമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്ത് സ്‌ളാബിടാന്‍ കഴിയൂ.
മഴ പെയ്തതോടെ ചെളി കാരണം സ്‌കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ദുരിതമായി. സ്‌കൂള്‍ ബസ്സും മറ്റ് വാഹനങ്ങളും സ്‌കൂളിന് പുറത്താണ് ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത്.
പള്ളിയുടെ പുറകു വശത്തു പുതുതായി മാതാക്കല്‍ തോടിനു കുറുകെ നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണിയും നിലച്ചിരിക്കയാണ്. ഈ റോഡാണ് അല്‍മനാര്‍ വഴിയുള്ളറോഡിനു പകരം പണി നടത്തുന്നത് .ഇതിനിടയിലാണ് സകൂള്‍ കവാടത്തിലെ റോഡ് പൊളിച്ച് തടസം സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റോഡ് നിര്‍മാണവും കാന നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."