HOME
DETAILS

കുട്ടനാട്ടില്‍ രണ്ട് വില്ലേജുകളില്‍ അധികാരികളില്ല; ജനം വലയുന്നു

  
backup
June 02 2017 | 19:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2

 

കുട്ടനാട്: കാവാലം, കുന്നുമ്മ എന്നിവിടങ്ങളില്‍ വില്ലേജ് ഓഫിസര്‍ ഇല്ലാതായിട്ട് രണ്ടുമാസമായിട്ടും പകരം നിയമനം നടക്കാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. കൃഷി, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും രണ്ടാംകൃഷിക്കുമായി വില്ലേജ് ഓഫിസില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകളാണ് ആവശ്യമുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. നോണ്‍ക്രീമിലെയര്‍, വരുമാനം, നേറ്റിവിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫിസറാണ് നല്‍കേണ്ടത്. കാര്‍ഷിക വായ്പകള്‍ക്കാവശ്യമായ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫിസില്‍ നിന്നാണ് ലഭിക്കേണ്ടത്.
വസ്തു, ഭവന നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൈവശാവകാശം, ലൊക്കേഷന്‍, റവന്യു റിക്കവറി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജനം, മരണം എന്നിവ വൈകി രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നല്‍കുന്നതിനും വില്ലേജോഫിസറുടെ സേവനം ആവശ്യമാണ്. ഇവിടുത്തെ വില്ലേജ് ഓഫിസറുടെ അഭാവത്തില്‍ പുളിങ്കുന്ന വില്ലേജ് ഓഫിസര്‍ക്കാണ് അധികച്ചുമതല.
എന്നാല്‍ ഏറെ തിരക്കുള്ളതിനാല്‍ കുന്നുമ്മയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. കുന്നുമ്മ വില്ലേജിലെ ഹെഡ് ക്ലാര്‍ക്കു ഇപ്പോള്‍ അവധിയിലായത് ഓഫിസ് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. കുന്നുമ്മ വില്ലേജിന്റെ പരിധിയിലാണ് എച്ച് ബ്ലോക്ക്, മാണിക്യമംഗലം കായലുകള്‍. കുമരകം പ്രദേശത്തുള്ളവര്‍ക്കും ഇവിടെ കൃഷിയുണ്ട്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പല ദിവസങ്ങളിലായി ഏറെ ദൂരം യാത്ര ചെയ്ത് ഇവിടെയെത്തുന്ന ഇവര്‍ വെറും കൈയോടെ മടങ്ങുകയാണ് പതിവ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാവുമ്പോള്‍ വ്യാപകമായി ദുരിതാശ്വാസ ക്യാംപുകളും ആരംഭിക്കണം.
ക്യാംപുകളുടെ നടത്തിപ്പിന്റെ മുഴുവന്‍ ചുമതലയും വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. മറ്റെന്തെങ്കിലും ദുരന്തമോ, നാശനഷ്ടങ്ങളോ ഉണ്ടായാല്‍ അവ പരിശോധിച്ച നാശനഷ്ടങ്ങളുടെ തോത് നിശ്ചയിക്കേണ്ടതും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ്. കാവാലം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വില്ലേജില്‍ അടിയന്തിരമായി വില്ലേജ് ഓഫിസറെ നിയമിക്കേണ്ടതുണ്ട്. കുട്ടനാട് താലൂക്കുകളില്‍ നിന്നു തന്നെയുള്ള അഞ്ചോളം വില്ലേജ് ഓഫിസര്‍മാര്‍ മറ്റ് ജില്ലകളില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് കുട്ടനാട്ടില്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങളും, വെള്ളപ്പൊക്കവും വര്‍ഷംതോറും ആവര്‍ത്തിക്കുന്ന കുട്ടനാട്ടില്‍ ഇവിടുത്തെ സാഹചര്യങ്ങളറിയുന്ന ഉദ്യോഗസ്ഥരുടെ സേവനമാണ് വേണ്ടതെന്നാണ് പൊതുവെയുള്ള ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago