എയര്‍പോര്‍ട്ട് മാര്‍ച്ച്: സംഘാടക സമിതി രൂപീകരിച്ചു
കൊണ്ടോട്ടി: 'ഫാസിസത്തിനു മാപ്പില്ല; നീതി നിഷേധം നടപ്പില്ല' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12നു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കു നടക്കുന്ന മാര്‍ച്ചിനു പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.
കൊണ്ടോട്ടി ഖാസിയാരകം മദ്റസയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്വന്ഷന് അജ്മാന് സുന്നി സെന്റര്‍ പ്രസിഡന്റ് അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. റഷീദ് ഫൈസി വെള്ളായിക്കോട്, പി.എം റഫീഖ് അഹ്മദ് സംസാരിച്ചു. കൊണ്ടോട്ടി ഏരിയാ കണ്വന്ഷന് ആറിന് ഉച്ചക്ക് 1.30ന് അമാന ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സംഘാടക സമിതി ഭാരവാഹികളായി ആസിഫ് ദാരിമി പുളിക്കല്‍ (ചെയര്മാന്), ഉമര്‍ ദാരിമി പുളിയക്കോട് (വര്‍ക്കിങ് ചെയര്മാന്), സൈനുദ്ദീന്‍ ബാഖവി, യു.കെ.എം ബഷീര്‍ മൗലവി (വൈസ് ചെയര്മാന്മാര്), ശിഹാബ് കുഴിഞ്ഞൊളം (ജനറല്‍ കണ്‍വീനര്‍), ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ (വര്‍ക്കിങ് കണ്‍വീനര്‍), ജലീല്‍ പുളിക്കല്‍, റഷീദ് വാഫി കാവനൂര്‍, മുനീര്‍ ചെറുമുറ്റം (കണ്‍വീനര്‍മാര്‍), ശുക്കൂര്‍ വെട്ടത്തൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."