മുക്കത്ത് വീടുകളില്‍ വീണ്ടും മോഷണം
മുക്കം: മുക്കത്തും സമീപ പ്രദേശങ്ങളിലും മോഷണം തുടരുന്നു. കഴിഞ്ഞ ദിവസം നഗരസഭയിലെ മുത്തേരിയില്‍ പ്രസാദിന്റെ വീട് കുത്തിത്തുറന്ന് പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു. സമീപത്തെ ഭാസ്‌കരന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമവും നടന്നു.
രണ്ടു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും ആഴ്ചകള്‍ക്ക് മുന്‍പ് മുക്കം നഗരസഭയിലെ അഗസ്ത്യന്‍മുഴിയിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. പാതിരാത്രി വീടിന്റെ വാതില്‍ പൊളിച്ചാണ് മിക്ക മോഷണങ്ങളും നടന്നത്.
ഇക്കാലയളവില്‍ മുപ്പതോളം വീടുകളില്‍ നിന്നായി നിരവധി പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരക്കണക്കിന് രൂപയുമാണ് നഷ്ടപ്പെട്ടത്. തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
മലയോര മേഖലയില്‍ മോഷണം വ്യാപകമായിട്ടും ഇതുവരെ ഒരാളെ പോലും പിടികൂടാന്‍ പൊലിസിന് കഴിയാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലിസിന്റെ നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."