ഒമ്പതുകണ്ടത്തില്‍ നാട്ടുകാരെയും പൊലിസിനെയും വലച്ച് രാത്രികാല സ്ഫോടനം
നാദാപുരം: രാത്രികാല സ്‌ഫോടനങ്ങള്‍ നാട്ടുകാരെയും പൊലിസിനെയും വലയ്ക്കുന്നു. ഏതാനും ദിവസങ്ങളായി പയന്തോങ്ങിനടുത്ത ഒമ്പതുകണ്ടത്തിലാണ് സ്‌ഫോടനം പതിവായിരിക്കുന്നത്.
അജ്ഞാത സംഘം വഴിയോരങ്ങളിലും ഇടവഴികളിലും മറ്റും സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു ഭീതിപരത്തുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച സമ്മേളന സംഘാടക സമിതി ഓഫിസിനു നേരെയും പുത്തലത്ത് അഷ്‌റഫിന്റെ മതിലിനു നേരെയും അക്രമം നടന്നിരുന്നു.
വ്യാഴാഴ്ച രാത്രി വി.കെ വാസുവിന്റെ സ്റ്റേഷനറിക്കടക്ക് നേരെയും പയന്തോങ്ങിലെ രമേശന്റെ പറമ്പിനോട് ചേര്‍ന്ന മതിലിലും സ്‌ഫോടനം നടത്തി. സ്ഥലത്തു പൊലിസ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും പൊലിസ് സ്ഥലത്തുനിന്നു മാറുന്നതോടെയാണ് സാമൂഹ്യ വിരുദ്ധരുടെ രംഗ പ്രവേശനം. ഏറുപടക്കം പോലുള്ള വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പൊതുവെ സമാധാന അന്തരീക്ഷം നില നില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനുള്ള ശ്രമമാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലിസും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."