HOME
DETAILS

ഭാരതം മാനവികതയുടെ ശ്മശാന ഭൂമിയാക്കുന്നവര്‍

  
backup
August 07 2019 | 19:08 PM

barathem

 

ഉത്കണ്ഠയുണ്ടാക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സയ്യാദരാജ ഗ്രാമത്തിലെ ഖാലിദ് അന്‍സാരി എന്ന പതിനേഴുകാരനെ ജയ് ശ്രീറാം വിളിക്കാത്തതുകാരണം പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന ക്രൂരത ഇന്ത്യന്‍ മാധ്യമങ്ങളെ വല്ലാതെ സ്വാധീനിച്ചില്ല. കശ്മിരിലെ ആസിഫയെന്ന ഒരു പിഞ്ചുബാലികയെ അമ്പല വരാന്തയില്‍ കൊണ്ടുപോയി ദാഹജലം പോലും നിഷേധിച്ച് മാറിമാറി ബലാല്‍ക്കാരത്തിന് വിധേയയാക്കി കൊന്നുകളഞ്ഞിട്ട് അധികമായിട്ടില്ല. മുഹമ്മദ് അഖ്‌ലാഖിനെ അരിയില്‍ ശുക്കൂറിനെ പോലെയാണ് വളഞ്ഞുവച്ച് അടിച്ചുകൊന്നത്. ഇന്ത്യയില്‍ അടിക്കടി സംഭവിക്കുന്ന ആള്‍ക്കൂട്ട കൊലകളുടെ കാരണവും പരിഹാരവും പഠിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. കോഴികളുടെ സംരക്ഷണം കുറുക്കന്മാരെ ഏല്‍പ്പിക്കുന്ന വിധം വിരോധാഭാസമാണ് ഈ നടപടി. ഗുജറാത്ത് സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ നടപ്പാക്കി വിജയിപ്പിച്ച മുസ്‌ലിം വേട്ട വിദഗ്ധന്‍ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നീതി അകലത്തിലാണ്.
മികച്ച പരിശീലനവും കൃത്യത വരുത്തിയ പ്രത്യയശാസ്ത്രവും ആള്‍ബലവും ധന ബലവും അധികാര സൗകര്യങ്ങളും ഒത്തുവന്ന ബ്രാഹ്മണ ജനറല്‍മാര്‍ നയിക്കുന്ന ഹിന്ദു സൈനിക ശക്തിയാണ് ആര്‍.എസ്.എസ്. മുസ്‌ലിം വിരുദ്ധത അവരുടെ പ്രത്യയശാസ്ത്ര അടിത്തറ കൂടിയാണ്. വംശീയതയാണ് അവരുടെ ഫിലോസഫി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളുടെ ശത്രുക്കളാണെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരേ ഗോള്‍വാള്‍ക്കര്‍ ഉപയോഗിക്കാത്ത അസഭ്യവാക്കുകളില്ല. ഒരു മുസ്‌ലിം 100 പശുക്കളെ കൊന്നുതിന്നുന്നതിനാല്‍ അവനെ കൊന്നാല്‍ 100 പശുക്കളെ രക്ഷിക്കാന്‍ കഴിയുമെന്ന് വടക്കേ ഇന്ത്യയില്‍ പരക്കെ പ്രചാരണങ്ങളുണ്ടായി. ഇത്തരം ദുഷ്പ്രചരണങ്ങള്‍ കാരണം നിരവധി മതഭ്രാന്തന്മാരുണ്ടായി. വിചാര വെളിച്ചം കടന്നുചെല്ലാത്ത ആന്തരികഅന്ധത ബാധിച്ച ആര്‍.എസ്.എസുകാര്‍, ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘികള്‍ മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുയാണ്.
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്നത് പോലെയുള്ള മുസ്‌ലിം-ഹിന്ദു-ക്രൈസ്തവ-സിഖ് ഐക്യം രൂപപ്പെടുത്തി ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമിക വീണ്ടെടുക്കേണ്ടതുണ്ട്. വിമോചന സമരകാലത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പട്ടം താണുപിള്ള തുടങ്ങിയ നേതാക്കള്‍ ഒത്തുചേര്‍ന്നു നടത്തിയ സമരങ്ങള്‍ പോലെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. ഇന്ത്യ നേരിടുന്ന ഈ വലിയ വെല്ലുവിളിക്കെതിരേ കേരളത്തില്‍നിന്നാണ് പ്രഥമമായി പ്രതിഷേധം ഉയര്‍ത്തേണ്ടത്. മതേതര കൂട്ടായ്മകളുടെ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ മീഡിയ അവഗണിച്ചാലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് ശ്രദ്ധിക്കും. യു.എസ് വിദേശകാര്യ വകുപ്പും ഐക്യരാഷ്ട്രസഭയും ഇന്ത്യയുടെ ഭീകരാന്തരീക്ഷം പുറത്തുവരാന്‍ സഹായിച്ചിട്ടുണ്ട്. വിവിധ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഒത്തുചേര്‍ന്ന് ഫാസിസത്തിനെതിരേ ജനസഭകള്‍ തീര്‍ക്കണം. മലയാളി മനസ്സ് അത് ആഗ്രഹിക്കുന്നുണ്ട് എന്ന സാക്ഷ്യമായിരുന്നു 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം. സാംസ്‌കാരിക നായകന്മാര്‍ കത്തയച്ചു മാറിനില്‍ക്കാതെ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കണം.

 

നിരുത്തരവാദിത്വം


പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭയില്‍ മുത്വലാഖ് ബില്‍ ബി.ജെ.പിക്ക് 16 വോട്ട് ഭൂരിപക്ഷത്തിന് പാസാക്കാന്‍ സാധിച്ചു. പ്രതിപക്ഷത്തുള്ള 39 എം.പിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ആദായനികുതി ഉദ്യോഗസ്ഥരെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗപ്പെടുത്തി അമിത് ഷായുടെ രാഷ്ട്രീയ ഓപ്പറേഷനാണ് വിജയിച്ചതെന്ന് പിന്നാമ്പുറ വര്‍ത്തമാനമുണ്ട്. നാടോടി രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന കാലമാണിത്. എം.എല്‍.എമാരും എം.പിമാരും അധികാരവും ധനവും തേടി താമര ചോലയിലേക്ക് തീര്‍ഥ യാത്ര നടത്തുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. ശമ്പളം, വിവിധ അലവന്‍സുകള്‍, യാത്ര, പരിചാരകര്‍ ഉള്‍പ്പെടെ ഒരു എം.പിയെ പോറ്റാന്‍ മാസാമാസം പൊതുഖജനാവിന് 10 ലക്ഷം രൂപയെങ്കിലും ചെലവു വരും. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏതാനും കിലോ അരി മാത്രമാണ് ഭാരതത്തിലെ 40 കോടി ജനങ്ങളുടെ ഏക അവലംബം. ഈ ദരിദ്ര നാരായണന്മാരുടെ വോട്ടും നികുതിയും വാങ്ങി ജയിച്ചുപോയ അംഗങ്ങള്‍ക്ക് സഭയില്‍ വരാനും കടമകള്‍ നിര്‍വഹിക്കാനും ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിയാതെ വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത പാഠഭാഗങ്ങളാണ്.

 

പാഠം പഠിക്കാത്തവര്‍


സാമ്രാജ്യത്വ ജന്മിമാരുടെ കുടിയാന്മാരായി എത്രകാലം അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയും. ഓലപ്പടക്കം ഉണ്ടാക്കി ഏതെങ്കിലും തെരുവില്‍ കുട്ടികള്‍ പൊട്ടിച്ചാല്‍ രാജകുമാരന്മാര്‍ പരിവാരസമേതം വിദേശങ്ങളിലേക്ക് പറക്കും. അവിടെ കാത്തുനില്‍ക്കുന്ന ആയുധ വ്യാപാരികളുടെ ഏജന്റുമാരുമായി അവര്‍ ചര്‍ച്ച നടത്തി ആയുധ കൂമ്പാരങ്ങളുമായി തിരിച്ചുവരുന്നു. ഒട്ടു മിക്ക അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ ആയുധപ്പുരകളിലും കാലഹരണപ്പെട്ടതും അല്ലാത്തതുമായ വൈദേശിക ആയുധങ്ങള്‍ കുന്നുകൂടി കിടക്കുന്നു. ഇടയ്ക്കിടെ അയല്‍ രാഷ്ട്രങ്ങളുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അതുപോലുള്ള രാഷ്ട്രങ്ങളും പറഞ്ഞുകൊടുക്കുന്ന വിധം വെടിവെച്ചുകളിക്കുകയാണ് ഈ നട്ടെല്ലില്ലാത്ത ഭരണാധികാരികള്‍. ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഫലസ്തീനി പ്രശ്‌നങ്ങള്‍ എവിടെയും എത്തിയില്ല. യമനില്‍പുതിയ പോര്‍മുഖം തുറന്നു. ഇറാനില്‍ തുറക്കാനുള്ള ശ്രമത്തിലാണ്. ഖത്തറിലെ വാതിലടച്ചു. സിറിയയും തുര്‍ക്കിയും പോരാട്ടത്തിലാണ്. ലബ്‌നാന്‍ ശാന്തമല്ല, തുനീഷ്യയും ലിബിയയും സുദാനും സോമാലിയയും വെടിയൊച്ച നിലച്ച നേരമില്ല. ഈ ശബ്ദായുധങ്ങള്‍ മുഴുവനും സാമ്രാജ്യ യജമാനന്മാരുടെ ആയുധ ഫാക്ടറികളില്‍ നിര്‍മിക്കപ്പെട്ടവയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  10 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago