യോഗിയ്ക്ക് കുളിയ്ക്കാന്‍ 16 അടി സോപ്പ് അയക്കാനൊരുങ്ങി ദലിത് സംഘടന
അഹമ്മദാബാദ്: തന്റെ യോഗത്തിനെത്തുന്നവരെല്ലാം കുളിച്ചു വൃത്തിയായി എത്തണമെന്ന് നിര്‍ദ്ദേശിച്ച് ദലിതര്‍ക്ക് സോപ്പും ഷാമ്പുവും നല്കി വിവാദത്തിലായ യോഗിയ്ക്ക് ദലിതരുടെ പ്രതിഷേധ സമ്മാനം. 16 അടി നീളമുള്ള സോപ്പ് യോഗിയ്ക്ക് അയച്ചുകൊടുത്താണ് അവര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. ദലിതരെ കാണുന്നതിന് മുന്‍പ് യോഗിക്ക് കുളിക്കാനാണ് സോപ്പ് അയച്ചുകൊടുത്തതെന്നാണ് ഗുജറാത്തിലെ ദലിത് സംഘടന പറയുന്നത്.
ഡോക്ടര്‍ അംബേദ്കര്‍ വചന് പ്രതിബന്ധ് സമിതിയെന്ന പേരില്‍ ഈ അടുത്ത കാലത്ത് രൂപീകരിച്ച സംഘടനയാണ് വ്യാഴാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 9 ന് അലഹബാദില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ സോപ്പ് പ്രദര്‍ശിപ്പിക്കും. ശേഷമായിരിക്കും സോപ്പ് പാക്കുചെയ്ത് യോഗിക്ക് അയച്ചുകൊടുക്കുക.
മുഖ്യമന്ത്രിയുടെ ജാതിയമായ സമീപനങ്ങളെ ശുദ്ധീകരിക്കാന്‍ ഈ സോപ്പ് ഉപയോഗിക്കാമെന്നും സംഘടനാ അംഗങ്ങള്‍ പറഞ്ഞു. ജാതീയതയോടുള്ള യോഗി ആദിത്യനാഥിന്റെ സമീപനമാണ് തന്നെ കാണുന്നതിന് മുമ്പ് ദളിതര്‍ കുളിക്കണം എന്ന തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."