'റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം'
പുണ്യങ്ങളുടെ പൂക്കാലം വന്നണഞ്ഞു. വിശ്വാസികള്‍ ഉണര്‍ന്നു. വീടുകളും പള്ളികളും സജീവം. പള്ളികളില്‍ വിശ്വാസികളുടെ തിരക്കാണ്. എവിടെയും ഖുര്‍ആന്‍ പാരായണത്തിന്റെ ഈരടികള്‍. ഉല്‍ബോധനങ്ങള്‍, മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധാന ധര്‍മങ്ങള്‍, കൂട്ടുകുടുംബത്തെ സന്ദര്‍ശിക്കല്‍, അകന്നു കഴിയുന്നവര്‍ അടുത്തിടപഴകല്‍ തുടങ്ങി സകല സുകൃതങ്ങള്‍ വിതറപ്പെടുന്ന പുണ്യ റമദാന്‍. ഇഫ്താര്‍ വിരുന്നുകള്‍, മതസൗഹാര്‍ദ്ധ സംഗമങ്ങള്‍ തുടങ്ങിയ സുകൃതങ്ങളില്‍ മുഴുകി നാടുംനഗരവും സജീവം. ഈ നിലക്ക് റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികളെ പ്രേരിപ്പിച്ചത് പ്രവാചകര്‍(സ)യുടെ വാക്കുകളും ഉപദേശങ്ങളുമാണ്.വ്രതം ഇസ്്‌ലാം മതത്തിന്റെ ഒരു സ്തംഭമാണ്.
നന്മകള്‍ക്ക് പത്തിരട്ടി മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലം നല്‍കപ്പെടുന്നു. സഹനം ദീക്ഷിക്കുന്നവര്‍ക്ക് അളവറ്റ പ്രതിഫലം പൂര്‍ത്തീകരിക്കപ്പെടുന്നതാണന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. സഹനം വിശ്വാസത്തിന്റെ അര്‍ധാംശമാണ്. വ്രതം ക്ഷമയുടെ പകുതിയാണ്. നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിനടുത്ത് കസ്തൂരിയെക്കാള്‍ വിലമതിക്കപ്പെടുന്നതാണ്.
വ്രതക്കാരന്റെ ഉറക്കം ആരാധനയാണ്. അവന്റെ ശ്വാസം വിടല്‍ തസ്ബീഹ്(സ്തുതി കീര്‍ത്തനം) ആണന്നും അവന്റെ പ്രാര്‍ഥന അംഗീകരിക്കപ്പെടുന്നതാണന്നും ഹദീസില്‍ പറയുന്നുണ്ട്.
റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ പ്രവേശന കവാടങ്ങള്‍ ബന്ധിക്കപ്പെടുകയും പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുമെന്ന ഖുര്‍ആന്‍ വചനം തന്നെയാണ് റമദാനിന്റെ പുണ്യത്തിനുള്ള ഏറ്റവും വലിയ തെളിവ്. 'നന്മ ആഗ്രഹിക്കപ്പെടുന്നവരെ വരൂ, ഇത് നിങ്ങളുടെ സമയമാണ്. തിന്മ ഉദ്ദേശിക്കുന്നവരെ തിരിച്ച് പോകൂ, ഇത് നിങ്ങളുടെ സമയമല്ല എന്ന് ഒരാള്‍ വിളിച്ചു പറയുമെന്നും റമദാനിനെ കുറിച്ച് നബി അരുളിയിട്ടുണ്ടണ്ട്. മുഴുവന്‍ ആരാധനകളും തനിക്കായിരിക്കെ, വ്രതത്തെ മാത്രം തന്നോടടുപ്പിച്ച് വ്രതം എനിക്കുള്ളതാണ്, ഞാന്‍ അതിന് പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പ്രത്യേകം അരുളിയത് വ്രതത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്.
വ്രതം ഒരു കര്‍മമല്ല, അത് രഹസ്യമായിട്ടുള്ളതും അന്യര്‍ക്ക് കാണാന്‍ കഴിയാത്തതുമാണ്. അന്യര്‍ കാണണമെന്ന വിചാരം നോമ്പുകാര്‍ക്ക് അനുയോജ്യവുമല്ല. വ്രതം ഒരു പരിചയാണെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ നബി(സ) ആയിഷ(റ)യോട് സ്വര്‍ഗ വാതില്‍ക്കല്‍ സദാ സമയവും മുട്ടിക്കൊണ്ടണ്ടിരിക്കുക എന്ന് കല്‍പ്പിച്ചു. അവര്‍ എന്ത് കൊണ്ടണ്ടാണ് മുട്ടേണ്ടത് എന്ന് ചോദിച്ചപ്പോള്‍ വിശപ്പ് കൊണ്ടാണെന്നാണ് നബി(സ) മറുപടി നല്‍കിയത്. പൂര്‍വീകരുടെ പാത പിന്‍പറ്റി അന്ത്യനാളില്‍ റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മളെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
(സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."