ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസ് ഉപരോധിച്ചു
ഷൊര്‍ണൂര്‍ : നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ബി. ജെ. പി. അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് വിഭവവിഹിതം കുറച്ചതായി ആരോപിച്ച് ബി. ജെ. പി. മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. നഗരസഭയുടെ മൂന്നു ഗേറ്റുകളിലും നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ ജീവനക്കാരെ അകത്തേക്ക് കയറാന്‍ സമ്മതിച്ചില്ല. ചെയര്‍പേഴ്സണ്‍ വി. വിമല ഉള്‍പ്പടെ ഉള്ള അധികൃതര്‍ ചര്‍ച്ചക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊതുവാള് ജംഗ്ഷന് റോഡ് ഉപരോധിച്ചു. ഉപരോധസമരം ജില്ലാ വൈസ് പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി. വി. സതീശന് അധ്യക്ഷനായി. തുടര്‍ന്ന് പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നഗരത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതേസമയം ബി. ജെ. പി. മൂന്ന് അംഗങ്ങളായ വി. പി. ഉണ്ണികൃഷ്ണന്, വിപിന്‍നാഥ്, ഗോപകുമാര്‍ എന്നിവര്‍ നിരാഹാര സമരം തുടരുകയാണ്. മറ്റ് നാല് അംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒറ്റപ്പാലം ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."