HOME
DETAILS

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം

  
backup
June 03 2017 | 18:06 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b4%9f-%e0%b4%b8-2

 


ആലത്തൂര്‍: നെല്‍വയല്‍ തണ്ണീര്‍തട നിയമം ലംഘിച്ച് പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാന്‍ കൃഷി ഓഫീസര്‍മാരോട് നിര്‍ദേശിച്ചു.
ഗുണമേന്മ കുറഞ്ഞതും ലേബലുകളോ തിയ്യതിയോ രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, വടക്കഞ്ചേരി ടൗണില്‍ കിഴക്കഞ്ചേരി റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുക, ലഹരി വസ്തുക്കളുടെ ഉല്‍പ്പാദനവും വില്‍പ്പനയും തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക, ആലത്തൂര്‍ വടക്കഞ്ചേരി ടൗണുകളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഷെഡുകള്‍ നിര്‍മ്മിച്ച് വ്യാപാരം നടത്തി വരുന്നത് പൊളിച്ചു മാറ്റി ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വടക്കഞ്ചേരി ബി.എസ്്.എന്‍.എല്‍ ഓഫീസിന് മുന്നിലെ ബെല്ലക്കായ മരത്തിന്റെ കൊമ്പുകള്‍ മുറിക്കുക, മംഗലം ഡാം ചൂരുപാറ വടക്കഞ്ചേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഗതാഗതം പുനസ്ഥാപിച്ച് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെയും സാധാരണക്കാരുടെയും യാത്രാ പ്രശ്‌നം പരിഹരിക്കുക, സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികളുടെ ഗതാഗതം കര്‍ശനമായി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ യു.അസീസ്, എ.ടി. ഔസേപ്പ്, വി.മീനാ കുമാരി, അനിതാ പോള്‍സണ്‍, ഇന്ദിര, എം.കെ.അനില്‍ കുമാര്‍, എസ്.ഖദീജ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago