കരിപ്പൂരില്‍ വിമാന സര്‍വിസുകള്‍ താളംതെറ്റി
കൊണ്ടോട്ടി: കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത് സര്‍വിസുകള്‍ താളം തെറ്റിച്ചു. ഇന്നലെ രാവിലെ റിയാദില്‍ നിന്നുള്ള സഊദി എയര്‍ലെന്‍സിന്റെ വിമാനം ലാന്‍ഡങ് തടസ്സപ്പെട്ട് ഹൈദരാബാദിലേക്കാണ് തിരിച്ചുവിട്ടത്. ഈ വിമാനം പിന്നീട് ഏറെ വൈകിയാണ് കരിപ്പൂരിലെത്തിയത്.
രാവിലെ മുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ഇന്ത്യയുടെ വിമാനം തിരുവനന്തുപുരത്തേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വഴി കണ്ണൂരിലേക്കുള്ള വിമാനം അരമണിക്കൂറിലേറെ ആകാശത്ത് വട്ടംകറങ്ങിയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
പ്രതികൂല കാലാവസ്ഥ മൂലം ഗള്‍ഫില്‍ വിമാനങ്ങള്‍ വൈകിപ്പുറപ്പെട്ടതും സര്‍വിസുകളുടെ താളപ്പിഴക്ക് കാരണമായി. കനത്ത മഴയില്‍ മഴമേഘങ്ങള്‍ താഴ്ന്നിറങ്ങുന്നതാണ് കരിപ്പൂരില്‍ ലാന്‍ഡിങിന് തടസമാകുന്നത്. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമായതിനാല്‍ കരിപ്പൂരില്‍ നെടുമ്പാശ്ശേരി പോലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."