ഡബ്ല്യു.സി.സിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം
കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. ഫെയ്‌സ് ബുക്ക് പേജിലും മറ്റു സമൂഹമാധ്യമങ്ങളിലും അസഭ്യവര്‍ഷമാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമാ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവര്‍ സംഘടനയെ നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. മോഹന്‍ലാലിനെ പേരു പറയാതെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
രേവതി, പാര്‍വതി തിരുവോത്ത്, പത്മപ്രിയ ,റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായിക അഞ്ജലി മേനോന്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സജിത മഠത്തില്‍, ദിദീ ദാമോദരന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഏറെപ്പേരും കറുത്ത വസ്ത്രങ്ങണിഞ്ഞാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."