HOME
DETAILS
MAL
അച്ചടിച്ച പുസ്തകങ്ങള്‍ ഉപേക്ഷിച്ചത് അന്വേഷിക്കണം: ചെന്നിത്തല
backup
June 03 2017 | 22:06 PM
തിരുവനന്തപുരം: അച്ചടിച്ച 13 ലക്ഷം പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ മന്ത്രിക്ക് കത്തുനല്‍കി.
എസ്.സി.ഇ.ആര്‍.ടി ഡയരക്ടറുടെ പേരുമാറിയെന്ന കാരണത്താല്‍ പുസ്തകങ്ങള്‍ ഉപേക്ഷിച്ചത് ശരിയായ നടപടിയല്ല. ഒരുകോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഈ വര്‍ഷം മൂന്ന് വാല്യങ്ങളായാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെങ്കിലും കഴിഞ്ഞവര്‍ഷം മിച്ചംവച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് തടസമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."