HOME
DETAILS

ആയിരംതൈയിലെ ആക്രമണം: പ്രതികളെ പിടികൂടി

  
backup
October 14 2018 | 05:10 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82%e0%b4%a4%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിക്കുകയും പിന്നാലെ വീടുകളിലേക്ക് സ്‌ഫോടകവസ്തു എറിയുകയും ചെയ്ത കേസില്‍ ആറ് യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് നാലാംവാര്‍ഡില്‍ കോയില്‍പ്പറമ്പില്‍ യേശുദാസ് (അച്ചു-19), കോയില്‍പ്പറമ്പില്‍ അഖില്‍ (22), ചേര്‍ത്തല നഗരസഭ 17-ാം വാര്‍ഡില്‍ നെയ്പ്പള്ളിയില്‍ ശ്രീനാഥ് (18), പട്ടണക്കാട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ നിവര്‍ത്തില്‍ അശ്വിന്‍ (അച്ചു-19), വടക്കുംപറമ്പില്‍ ആല്‍ഫിന്‍ (18), കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാംവാര്‍ഡ് വെളിയില്‍ അഞ്ജുകുമാര്‍ (ഉണ്ണി-20) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ പൊലിസ് പിന്നീട് എറണാകുളത്ത്‌നിന്നാണ് അറസ്റ്റുചെയ്തത്. ആയിരംതൈ പള്ളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കവും അടിപിടിയുമാണ് സംഭവത്തിന് തുടക്കം. ആക്രമണത്തില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ വാലയില്‍ സെബാസ്റ്റ്യന് (ജീമോന്‍-28) വെട്ടേറ്റിരുന്നു. എട്ടിന് പുലര്‍ച്ചെ നാലിന് ആയിരംതൈ പ്രദേശത്തെ രണ്ട് വീടുകളിലേക്ക് സ്‌ഫോടകവസ്തു എറിയുകയും ചെയ്തു. അര്‍ത്തുങ്കല്‍ പൊലിസിന്റെ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
രണ്ട് സംഭവങ്ങളിലും ഒരേസംഘമാണെന്ന് കണ്ടെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ബംഗളുരുവിലേക്ക് കടന്നതായി പൊലിസിന് വിവരം ലഭിച്ചത്. ഡിവൈ.എസ്.പി എ.ജി ലാലിന്റെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ പൊലിസ് ബംഗളൂരുവിലെത്തി തെരച്ചില്‍ ആരംഭിച്ചു. ഈ വിവരം മനസിലാക്കിയ പ്രതികള്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബൈക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പേ ആന്‍ഡ് പകര്‍ക്കില്‍ കണ്ടെത്തി.
ബൈക്ക് എടുക്കുന്നതിന് എത്തിയപ്പോള്‍ പാര്‍ക്ക് നടത്തിപ്പുകാരുടെയും കടവന്ത്ര പൊലിസിന്റെയും സഹായത്തോടെയാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അര്‍ത്തുങ്കല്‍ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇറാബിന്‍സണ്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്യാം, ലിജോ എന്നിവരാണ് അന്വേഷണത്തിനായി ബംഗളൂരുവില്‍ പോയത്. അര്‍ത്തുങ്കല്‍ എസ്.ഐ ജിജിന്‍ ജോസഫ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സേവ്യര്‍, ഗിരീഷ്, മണ്ണഞ്ചേരി സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാനവാസ്, അരുണ്‍, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ എറണാകുളത്തുനിന്ന് അറസ്റ്റു ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago