സ്ഥലംമാറ്റത്തിന് പണം; ഡല്‍ഹിയില്‍ ലഫ്റ്റനന്റ് കേണലും ഇടനിലക്കാരനും കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പണം വാങ്ങി സ്ഥലംമാറ്റം നടത്തിയ കേസില്‍ ലഫ്റ്റനന്റ് കേണല്‍ സി.ബി.ഐ കസ്റ്റഡിയില്‍. ഡല്‍ഹിയിലെ സൈനിക ആസ്ഥാനത്ത് പേഴ്സനല്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ലഫ്റ്റനന്റ് കേണല്‍ രംഗനാഥനെയും ഇടനിലക്കാരനായ ഗൗരവ് കോഹ്ലിയെയുമാണ് സി.ബി.ഐ മൂന്നു ദിവസത്തെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ വസതികളില്‍ വ്യാഴാഴ്ച രാത്രി അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിറകെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ബംഗളൂരു സ്വദേശിയായ ഉദ്യോഗസ്ഥന് രണ്ടുലക്ഷം രൂപക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം നല്‍കിയതിന്റെ രേഖകള്‍ രംഗനാഥന്റെ വസതിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ലക്ഷങ്ങള്‍ വാങ്ങി ഉദ്യോഗസ്ഥരുടെ താല്പര്യത്തിനൊത്ത് സ്ഥലംമാറ്റം നടത്തിയെന്നാണ് രംഗനാഥനെതിരേയുള്ള കേസ്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് കുമാര്‍ പറഞ്ഞു. സൈന്യത്തില്‍ ഇത്തരത്തില്‍ വന്‍ 'ട്രാന്‍സ്ഫര്‍ റാക്കറ്റ് ' തന്നെ പ്രവര്‍ത്തിക്കുന്നതായി അമിത് സി.ബി.ഐ കോടതിയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."