HOME
DETAILS

വിമാനത്താവളത്തിലെ അടി: രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍

  
backup
August 01 2016 | 19:08 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf-%e0%b4%b0

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ അണ്ണാ ഡി.എം.കെ എം.പി ശശികല പുഷ്പ ഡി.എം.കെ എം.പി തിരുച്ചി ശിവയെ തല്ലിയതിനെച്ചൊല്ലി ഇന്നലെ രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍. രാജ്യസഭ ചേര്‍ന്ന ഉടന്‍ ശശികല പുഷ്പ കരഞ്ഞ് നടുത്തളത്തിലേക്കിറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണീരൊഴുക്കി തനിക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും രാജിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിക്കുകയാണെന്നും അവര്‍ പറഞ്ഞു. തന്റെ നേതാവ് തന്നെ തല്ലിയെന്ന് അണ്ണാ ഡി.എം.കെ അധ്യക്ഷയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ പേരു പരാമര്‍ശിക്കാതെ ശശികല പറഞ്ഞു.

എന്നാല്‍ അടിച്ചത് ജയലളിത ആണോയെന്ന് അവര്‍ വ്യക്തമാക്കിയില്ല. സഭയില്‍ സംസാരിക്കുമ്പേഴെല്ലാം ജയലളിതയെ പുകഴ്ത്താറുള്ള ശശികല, ഇന്നലത്തെ പ്രസംഗത്തില്‍ ജയലളിതയുടെ പേരുപരാമര്‍ശിച്ചെങ്കിലും പുകഴ്ത്തിയില്ല. പാര്‍ട്ടിയേയും പാര്‍ട്ടി നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിനാലാണ് താന്‍ കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചു തിരുച്ചി ശിവയെ അടിച്ചതെന്നും അവര്‍ പറഞ്ഞു. എം.പി സ്ഥാനം ഒഴിയാന്‍ കടുത്ത സമ്മര്‍ദമുണ്ടെങ്കിലും രാജിവയ്ക്കില്ലെന്നും ശശികല വ്യക്തമാക്കി.

എന്നാല്‍ പരാതികള്‍ ഉണ്ടെങ്കില്‍ രാജ്യസഭാധ്യക്ഷനെ സമീപിക്കാവുന്നതാണെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. തനിക്കു അന്തസ് വേണമെന്നും ഒരു എം.പി ഇതുപോലെ മര്‍ദിക്കപ്പെടുകയാണെങ്കില്‍ മനുഷ്യന്റെ അന്തസ് എങ്ങനെ ഉറപ്പുവരുത്തുമെന്നും ഉപാധ്യക്ഷനോടു പറഞ്ഞ ശശികല, തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. പ്രതിപക്ഷനിരയില്‍ നിന്നു കോണ്‍ഗ്രസ് ശശികലയ്ക്കു പിന്തുണ നല്‍കി. ഗൗരവമുള്ള വിഷയമാണെന്നും അവര്‍ക്കു സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ശശികലയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്നു ഉപാധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. കരഞ്ഞ് നടുത്തളത്തിലേക്കിറങ്ങിയപ്പോഴാണ് ശശികലയെ സംസാരിക്കാന്‍ അനുവദിച്ചത്. അവരുടെ വികാരം മനസിലാക്കുന്നു. എല്ലാ അംഗങ്ങളുടെയും രക്ഷകര്‍ത്താവ് എന്ന നിലയില്‍ സഭാധ്യക്ഷനാണ് സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

തുടര്‍ന്ന് ശശികലയോട് പരാതി എഴുതി സഭാധ്യക്ഷന്  നല്‍കാന്‍ പി.ജെ കുര്യന്‍ നിര്‍ദേശിച്ചു. കൂടുതല്‍ വിശദീകരിച്ച് ആര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസാരിക്കാം എന്ന പി.ജെ കുര്യന്റെ നിര്‍ദേശത്തിനു മറുപടിയായി, ഇതു വ്യക്തപരമല്ലെന്നും എം.പിയുടെ അവകാശപരമാണെന്നും ശശികല പറഞ്ഞു. ശശികലയ്ക്കു പിന്തുണയുമായി കോണ്‍ഗ്രസ് വന്നതോടെ അനാവശ്യ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളംവച്ചു.

തുടര്‍ന്നു സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഈ വിഷയത്തിലെ ചര്‍ച്ച സഭയുടെ അന്തസിനു നിരക്കുന്നതല്ലെന്നു വ്യക്തമാക്കി.
ശശികല കഴിഞ്ഞ ദിവസം തിരുച്ചി ശിവയെ അടിച്ച കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. ഉടന്‍തന്നെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് നാളെ ഏതു അംഗത്തിനും ഇതുപോലൊരു അവസ്ഥയുണ്ടായാല്‍ സഭയില്‍ ഉന്നയിച്ചു കൂടെ എന്നു തിരിച്ചുചോദിച്ചു. തുടര്‍ന്ന് ശശികലയ്ക്ക് എല്ലാ സംരക്ഷണവും ലഭിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉപാധ്യക്ഷന്‍ ഉറപ്പു നല്‍കി.

കരച്ചില്‍ ശശികലയെ പുറത്താക്കിയതിനു പിന്നാലെ

ന്യൂഡല്‍ഹി: ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അണ്ണാ ഡി.എം.കെ നേതാവ് ജയലളിത ട്വിറ്ററില്‍ അറിയിച്ചതിന് പിന്നാലെയാണ് സഭയില്‍ ശശികലയുടെ കരച്ചില്‍ പ്രകടനം. പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്നാരോപിച്ചാണ് തിരിച്ചി ശിവയെ ശശികല ഡല്‍ഹി വിമാനത്താവളത്തില്‍ തല്ലിയത്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് കഴിഞ്ഞദിവസം ചെന്നൈയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ പുറപ്പെടാനെത്തിയതായിരുന്നു ഇരുവരും. യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ ശശികല ഓടിയെത്തി ശിവയുടെ ഷര്‍ട്ടില്‍ കടന്നുപിടിച്ച് അടിക്കുകയായിരുന്നു.

അടികൊണ്ടതായി തിരുച്ചി ശിവ സ്ഥിരീകരിക്കുകയും ശശികലയെ പുറത്താക്കുന്നതായി ജയലളിത അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം മാറിമറിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago