അട്ടപ്പാടിയില്‍ 483 ആദിവാസികള്‍ നാലാംതരം പരീക്ഷ എഴുതി
അട്ടപ്പാടി: സംസ്ഥാന സാക്ഷരതാ മിഷന് അട്ടപ്പാടിയില്‍ നടത്തിയ പ്രഥമ ബാച്ച് നാലാംതരം തുല്യതാ പരീക്ഷ 483 ആദിവാസികള്‍ എഴുതി. സാക്ഷരതാ മിഷന് ഒന്നാംഘട്ടത്തില്‍ നടത്തിയ സാക്ഷരതാ എഴുതി വിജയിച്ച പഠിതാക്കളാണ് നാലാംതരം തുല്യതാ പരീക്ഷ എഴുതിയത്. അഗളി (13), പുതൂര്‍ (14), ഷോളയൂര്‍ (9) എന്നിങ്ങനെ ആകെ 36 ഊരുകളിലാണ് പരീക്ഷ നടന്നത്.
അഗളിയില്‍ 127 സ്ത്രീകളും 26 പുരുഷന്മാരും, പുതൂരില്‍ 166 സ്ത്രീകളും 29 പുരുഷന്മാരും, ഷോളയൂരില്‍ 121 സ്ത്രീകളും 14 പുരുഷന്മാരും ഉള്‍പ്പെടെ ആകെ 414 സ്ത്രീകളും 79 പുരുഷന്മാരും പരീക്ഷ എഴുതി. കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയ നരസിമുക്ക് ഊരിലെ ശിവയ്ക്ക് ചോദ്യപേപ്പര്‍ നല്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് മരുതമൂപ്പന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സരസ്വതി, ശാന്താമണി, എം മുഹമ്മദ് ബഷീര്‍, പി സി നീതു, കെ ലീല, ശാന്തകുമാരി, എന്‍ ബിന്ദു, പി സി സിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."