പ്രത്യേക പദവി: കശ്മീരി പെണ്‍കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജം, ബി.ജെ.പി സ്‌പോണ്‍സേഡ് എന്നും ആരോപണം
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായിയെത്തിയ കശ്മീരി പെണ്‍കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടി കശ്മീരി മുസ്ലിം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രതികരിക്കുന്നത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് വീഡിയോ ആണെന്നുമാണ് പ്രചാരണം. വീഡിയോ വളരെ പെട്ടെന്ന് ട്വിറ്ററിലൂടെ പ്രചരിച്ചിട്ടുണ്ട്.
സുഹാനിയാന മിര്‍ച്ചന്‍ദാനി എന്നാണ് പെണ്‍കുട്ടിയുടെ പേര് എന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനം വളരെ നല്ലതാണെന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.
തലയില്‍ ഷോള്‍ ഇട്ട്'അസലാമു അലൈക്കും'എന്ന ആമുഖത്തോടെയാണ് യുവതി സംസാരം തുടങ്ങുന്നത്. മോദി സര്‍ക്കാറിന്റെ ഈ തീരുമാനം കൊണ്ട് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും പെണ്‍കുട്ടി പ്രത്യാശ പ്രകടിപ്പിക്കുന്നു. അതുപോലെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും ഇതിലൂടെ കശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
— Ram Madhav (@rammadhavbjp) August 8, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."