HOME
DETAILS

പെരുമഴ; വീടുകള്‍ തകര്‍ന്നു

  
backup
June 04, 2017 | 4:05 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം : ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. മിക്കയിടങ്ങളിലും വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി പത്തരയോടെ വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് കപ്പല്‍ ചാലില്‍ സീനത്ത് ബീവിയുടെ വീട് തകര്‍ന്നു. ഇവരും രണ്ട് പെണ്‍മക്കളും പേരക്കുട്ടികളും വാടകക്ക് താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ചുവരിടിയുന്ന ശബ്ദം കേട്ട് സീനത്തും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമീന എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണ് വീട്. തകര ഷീറ്റുപാകിയ വീടിന്റ മേല്‍ക്കൂരയുടെപല ഭാഗങ്ങളും ഇളകിയിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടിനകം ചോര്‍ന്നൊലിച്ചും ചുവരുകളില്‍ വെളളമിറങ്ങിയും ബലക്ഷയം സംഭവിച്ചിരുന്നു. ഇന്നലെ സന്ധ്യക്ക് ശേഷമുള്ള നിറുത്താതെയുള്ള മഴകൂടിയായപ്പോള്‍ വീടിന്റ ചുവരുകള്‍ നിലംപൊത്തി. വീട്ടുഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചേരി നിര്‍മാജനത്തിന്റ ഭാഗമായി പ്രദേശത്തെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചപ്പോഴാണ് സീനത്ത് ബീവിയും കുടുംബവും വാടക വീട്ടിലേക്ക് തമസം മാറിയത്. 2015 ല്‍ ഇവരെ ഒഴിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുളളില്‍ ഫ്‌ളാറ്റിലേക്ക് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല.വാടക വീട് തകര്‍ന്നതോടെ പെണ്‍മക്കളേയും കൊണ്ട് എവിടെ തലചായ്ക്കും എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് സീനത്ത് ബീവി.
കഠിനംകുളം പുതുവല്‍ കോളനിയില്‍ റോബിന്റെ വീടും തകര്‍ന്നു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട വീടിന്റെ ഭിത്തിയുടെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.


മരം വീണ് വീടിനു കേടുപാട്


നെടുമങ്ങാട്: ശക്തമായ മഴയില്‍ മരം മറിഞ്ഞു വീണ് വീടിന് കേടുപാട്. പറണ്ടോട് വിനോബാ നികേതന്‍ ഇടവന്‍കോണം ജിതിന്‍ ഭവനില്‍ മോഹന്‍കുമാറിന്റെ വീടിനാണ് കേടുപാടുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തില്‍ നിന്ന അക്കേഷ്യാ മരമാണ് മറിഞ്ഞു വീണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  12 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  12 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  12 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  12 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  12 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  12 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  12 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  12 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  12 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  12 days ago