പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്‌ഫൈസി
മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതി-മത-ചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി ഉദ്‌ബോധിപ്പിച്ചു.
സമസ്ത ബഹ്റൈന്‍ - കെ.എം.സി.സി ജിദ് ഹഫ്‌സ് ഏരിയാകമ്മിറ്റികള്‍ സംയുക്തമായി ജിദ്ദഫ്സിലെ അല്‍ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ നമസ്‌കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം. പെരുന്നാള്‍ നമസ്‌കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നല്‍കി, നിസ്‌കാര ശേഷം പ്രളയദുരിതബാധിതകര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. സമസ്ത ബഹ്റൈന്‍ ആക്ടിംങ് ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കരീം ഉസ്താദ്, സഹീര്‍ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുല്‍ റഹ്മാന്‍, നാസര്‍ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താര്‍, സഹദ്, താഹിര്‍, അസ്ഹറുദ്ധീന്‍, സലീം, ഇമതിയാസ്, ഷൌക്കത്ത് തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."