HOME
DETAILS

അനധികൃത നിയമനം; ഉമ്മന്‍ചാണ്ടിക്കും അനില്‍കുമാറിനുമെതിരേ ത്വരിതപരിശോധന

  
backup
August 01 2016 | 19:08 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a

തൃശൂര്‍: പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി കെ.പി അനില്‍കുമാറിനുമെതിരേ ത്വരിതപരിശോധന നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ ആറു പ്രതികളാണുള്ളത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനാളുകളില്‍ സ്ഥിര നിയമനമായും താല്‍ക്കാലിക നിയമനമായും നൂറിലേറെപ്പേരെ പാലക്കാട് മെഡിക്കല്‍ കോളജില്‍ അനധികൃതമായി നിയമിച്ചുവെന്നാണു പരാതി.

നേരത്തെ വിജിലന്‍സ് ഈ നിയമനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി തന്റെ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ത്വരിതപരിശോധന നടത്തി സെപ്റ്റംബര്‍ 19നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ദ്രജിത് സിങ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫിസര്‍ ആയിരുന്ന ഡോ.എസ് സുബയ്യ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്്ടര്‍ വി. ആര്‍ ജോഷി, ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം എന്നിവരെയും പ്രതിചേര്‍ത്താണ് ഹരജി.
മെഡിക്കല്‍ കോളജ് നടത്തുന്ന സൊസൈറ്റി ഫോര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഹകരണമേഖലയിലുള്ള  കോളജിലെ 170 ഓളം നിയമനങ്ങള്‍ സംബന്ധിച്ചാണ് പരാതി. പി.എസ്.സിയെ ഒഴിവാക്കി നിയമനം സ്‌പെഷല്‍ ഓഫിസര്‍ വഴി നടത്തിയെന്നും അപാകങ്ങള്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

പട്ടികജാതി, പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലായിരുന്ന കോളജ് അഴിമതി ആരോപണത്തെ മറികടക്കാനാണ് പുതിയ സൊസൈറ്റിക്കു കീഴിലാക്കിയതെന്നും പരാതിയില്‍ പറയുന്നു. പാലക്കാട് കേരളശേരി സ്വദേശിയും  ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പി.രാജീവിന്റെ ഹരജിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

പാലക്കാട് കുന്നത്തുമേടില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനെടുത്ത തീരുമാനം ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യതകള്‍ പരിശോധിക്കാതെയുമാണ് അനധികൃത നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നാണ് പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago