HOME
DETAILS
MAL
നന്തി ടൗണ്‍ കൂരിരുട്ടില്‍; കള്ളന്മാര് വിലസുന്നു
backup
October 15 2018 | 06:10 AM
നന്തിബസാര്‍: രാത്രിയായാല്‍ നന്തിയില്‍ തെരുവ് വിളക്കുകള്‍ കണ്ണുതുറക്കാത്തതിനാല് ടൗണിലും പരിസരപ്രദേശങ്ങളിലുമായി തസ്കരശല്യം വര്‍ധിക്കുന്നു.
കഴിഞ്ഞയാഴ്ചയില്‍തന്നെ ഒരേദിവസം നാലു കടകളില്‍ മോഷണശ്രമങ്ങള്‍ നടന്നു. രാത്രി ഒന്‍പത് കഴഞ്ഞാല്‍ പലസ്ഥലങ്ങളില്നിന്നും ബസിറങ്ങിവരുന്നവര്ക്കു വഴിപോലും കാണാന്‍പറ്റാത്ത രീതിയില്ഇരുട്ടാണ്. റെയില്‍വേ മേല്പാളത്തിലുണ്ടായിരുന്ന ലൈറ്റുകള്‍ കണ്ണടച്ചിട്ടു വര്‍ഷങ്ങളായി.
ഏറെ കൊട്ടിഘോഷിച്ചു ടൗണിന്റെ മധ്യത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങളായി. കോടിക്കല്റോഡിലെ നാരങ്ങോളികുളത്തും മറ്റും തെരുവ് വിളക്കുകള്‍ കത്താത്തതുകാരണം ഇഴജന്തുക്കള്ധാരാളമുള്ള ഈവഴിയുള്ളകാല്നടയാത്രയും ദുസ്സ ഹമാണ്. റിപ്പയറിനായികൊണ്ടുപോയ ലൈറ്റുകളൊന്നും ഇതുവരെ തിരിച്ചെത്തിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."