'നികുതികള്‍ വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ഉപഭോക്തൃ വിരുദ്ധം'
വടക്കാഞ്ചേരി: നികുതികള്‍ വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ഉപഭോക്തൃ വിരുദ്ധമാണെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗത്വ പ്രചരണ സമ്മേളനം പ്രഖ്യാപിച്ചു.
എം.ആര്‍.പി തിട്ടപ്പെടുത്താത്ത സാധനങ്ങളുടെ വില സര്‍ക്കാര്‍ പ്രഖ്യാപിച്ച് വിലകയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമവും, ഉപഭോക്തൃ സംരക്ഷണ നിയമവും അടിസ്ഥാനമാക്കി സാധനങ്ങളുടെ വിലകയറ്റം തടയാന്‍ കഴിയുമെന്ന് സമ്മേളനം വിലയിരുത്തി. ദേശീയ ചെയര്‍മാന്‍ പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീദേവി അമ്പലപുരം അധ്യക്ഷനായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ദേവകി ചെമ്പൂക്കാട്ട്, കുറ്റിപ്പുഴ രവി, ഡോ: എ.കെ റെനി, ടി.എന്‍ നമ്പീശന്‍, ടി.കെ ദേവസി, ജോര്‍ജ് തോമാസ്, വേണു മുല്ലപ്പിള്ളി, കെ.ഗോവിന്ദന്‍ കുട്ടി മേനോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."