ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു
ചാവക്കാട്: ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. മൂന്നു വയോധികകളുള്‍പ്പടെ കുടുംബത്തിലെ ഏഴംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. മണത്തല വെളുത്തവക വീട്ടില്‍ കുഞ്ഞിക്കാളി (85), പൊന്നി (83), മാളു (80), മാളുവിന്റെ മകന്‍ മണികണ്ഠന്‍, ഭാര്യ സജിനി, മക്കളായ ഐശ്വര്യ (14) മാളവിക (4) എന്നിവരാണ് വീടിനകത്തുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മേല്‍ക്കുര തകര്‍ന്നു വീണത്. സംഭവസമയം എല്ലാവരും ഉറക്കത്തിലായിരുന്നു. മുകളില്‍ നിന്ന് മേല്‍ക്കൂര താങ്ങി നിര്‍ത്തിയ മരങ്ങള്‍ മുറിയുന്ന ശബ്ദം കേട്ട് മണികണ്ഠന്‍ ഞെട്ടിയുണരുകയായിരുന്നു. ഉടനെ അമ്മയടക്കമുള്ള മൂന്ന് വയോധികരേയും പുറത്തേക്ക് മാറ്റി. തക്കസമത്ത് തന്നെ മണികണ്ഠന്റെ ഭാര്യ സജിനിയും മക്കളുമായി പുറത്തേക്കു ഓടി രക്ഷപ്പെട്ടു. അവിവാഹിതരായ കുഞ്ഞിക്കാളിയും പൊന്നിയും സഹോദരിക്കും മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."