HOME
DETAILS

ഡല്‍ഹിയിലെത്തിയ ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തു; പിന്നാലെ കശ്മീരിലേക്ക് മടക്കി അയച്ചു

  
Web Desk
August 14 2019 | 11:08 AM

english-todays-paper-india-advertising-shah-faesal-detained-at-delhi-airport-sent-back-to-srinagar

 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ ജമ്മുകശ്മീരിലെ മുന്‍ ഐ.എ.എസ് ഓഫിസര്‍ ഷാ ഫൈസലിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് നാട്ടിലേക്കു തിരിച്ചയച്ചു. ഇന്ന് ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഫൈസലിനെ കസ്റ്റഡിയിലെടുത്ത ശേഷം അടുത്ത വിമാനത്തില്‍ ശ്രീനഗറിലേക്കു മടക്കി അയക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ ശ്രീനഗറിലേക്ക് കൊണ്ടുപോയി പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് പോകുകയായിരുന്നു അദ്ദേഹമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നു.

ജമ്മുകശ്മീരിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല എന്നിവര്‍ക്ക് പുറമെ സി.പി.എം നേതാവ് യൂസഫ് തരിഗാമി എം.എല്‍.എ എന്നിവരും അറസ്റ്റിലാണ്. പാര്‍ലമെന്റ് സമ്മേളനം സമാപിച്ചതിന് പിന്നാലെ കശ്മീരില്‍ വിമാനമിറങ്ങിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെയും ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.

അതേസമയം, ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹ രംഗത്തുവന്നു. വിദേശത്തേക്ക് യാത്ര പോകുന്നതും ക്രിമിനല്‍ കുറ്റമാക്കിയോ എന്ന് അദ്ദേഹം ചോദിച്ചു. വിദേശത്തേക്ക് പോകുന്നതും ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായോ? ഇത് അന്യായമാണ്. ഏത് ജനാധിപത്യത്തിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുക?- പ്രതിക് സിന്‍ഹ ട്വീറ്റ്‌ചെയ്തത്.

 

English Today’s Paper ePaper INDIA Advertising Shah Faesal detained at Delhi airport, sent back to Srinagar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  7 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  7 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  7 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  7 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  7 days ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  7 days ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  7 days ago
No Image

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

uae
  •  7 days ago
No Image

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

Kerala
  •  7 days ago
No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  7 days ago