കണ്ണീരൊപ്പാന്‍, കൈത്താങ്ങാകാന്‍ സജീവമായി കല്‍പ്പറ്റയിലെ സമസ്ത കളക്ഷന്‍ സെന്റര്‍
വയനാട്: ഉരുള്‍പൊട്ടലും പേമാരിയും രൂക്ഷമായി നാശം വിതച്ച ജില്ലകളിലൊന്നായ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ സമസ്തയുടെ കളക്ഷന്‍ സെന്ററില്‍ വിഭവ സമാഹരണം സജീവമായി തുടരുന്നു. കല്‍പ്പറ്റയിലെ സമസ്ത കാര്യാലയത്തിലാണ് വയനാട് ജില്ലാ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ കളക്ഷന്‍ പോയന്റ് പ്രവര്‍ത്തിക്കുന്നത്.
[playlist type="video" ids="765555"]
അനുദിനം സുമനസ്സുകള്‍ നല്‍കുന്ന ഭക്ഷണ, വസ്ത്രസാമഗ്രികളും മറ്റ് അവശ്യവസ്തുക്കളും എണ്ണിതിട്ടപ്പെടുത്തി ഓരോ കുടുംബത്തിനും ആവശ്യമായ അളവില്‍ പായ്ക്ക് ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ വീടുകളില്‍ തിരിച്ചെത്തിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യമായി വരുന്ന ഭക്ഷണസാധനങ്ങളും മറ്റ് സാധനസാമഗ്രികളും ഇവര്‍ക്ക് എത്തിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങളുമായി ആളുകള്‍ സമസ്ത കാര്യാലയത്തില്‍ എത്തുന്നുണ്ട്. സാധനസാമഗ്രികള്‍ ശേഖരിക്കുന്നതും തരംതിരിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത് വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.
വരും ദിവസങ്ങളിലും കൂടുതല്‍ ഭക്ഷ്യവസ്തുക്കളും വീടുകളില്‍ തിരിച്ചെത്തുന്ന കുടംബങഅങള്‍ക്കാവശ്യമായ വസ്തുക്കളും ഇവിടെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."