വീല്‍ചെയറില്‍ കഴിയുന്നവരുടെ ജില്ലാ സംഗമം ഇന്ന്
തൃശൂര്‍: രോഗങ്ങളും അപകടങ്ങളും വീല്‍ ചെയറിലേക്കൊതുക്കിയവര്‍ ജീവിതം തേടി ഒന്നിക്കുന്നു. കേരളത്തിലെ വീല്‍ചെയറില്‍ കഴിയുന്നവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി രൂപം നല്‍കി കൊണ്ടിരിക്കുന്ന കൂട്ടായ്മയായ ഓള്‍ കേരള വീല്‍ചെയര്‍ ഫ്രണ്ട്‌സ് റൈറ്റ്‌സ് കാംപെയ്ന്‍ തൃശൂര്‍ ജില്ലാ സംഗമം ഇന്ന് ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 4.30 വരെ തൃശൂര്‍ എം.ജി റോഡ് പോട്ടയില്‍ ലെയിനിലുള്ള ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസില്‍ നടത്തുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധങ്ങളായ തടസങ്ങള്‍ ഇവരുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ പരാതി പറയാനെത്തിയാല്‍ കലക്ടര്‍ പോലും ഇവര്‍ക്ക് അപ്രാപ്യരാണ്. കാരണം ഇവരുടെ ഓഫിസുകളെല്ലാം പലപ്പോഴും മുകള്‍നിലകളിലാണ്. ഷോപ്പിങ് സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. വിവിധ സര്‍ക്കാര്‍ സഹായങ്ങളും ഈ നിസഹായാവസ്ഥ മൂലം ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തേടി സംസ്ഥാന തലത്തില്‍ നടക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. തങ്ങളുടെ ജീവിതവും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ചര്‍ച്ചാ വിഷയം. ശരീരം തളര്‍ന്നു കിടപ്പിലായ, വീല്‍ ചെയറില്‍ കഴിയുന്ന എല്ലാ സുഹൃത്തുക്കളും സംഗമത്തില്‍ പങ്കുചേരണമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഫോണ്‍: 9061009223 ,9946256233.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."