രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് മികച്ച ലീഡ്
കിംങ്സ്റ്റണ്‍: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ലീഡ്. 196 റണ്‍സിനു ആതിഥേയരെ ഒതുക്കിയ ഇന്ത്യ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയില്‍. അഞ്ചു വിക്കറ്റു കൈയിലിരിക്കേ ഇന്ത്യക്ക് 225 റണ്‍സിന്റെ ലീഡ് സ്വന്തമായി. പുറത്താകാതെ നില്‍ക്കുന്ന അജിന്‍ക്യ രഹാനെ (74), വൃദ്ധിമാന്‍ സാഹ (45) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായി നില്‍ക്കുന്നത്.
നേരത്തെ ലോകേഷ് രാഹുലിന്റെ സെഞ്ച്വറി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. രാഹുല്‍ 158 റണ്‍സ് നേടി. 303 പന്തു നേരിട്ടാണ് രാഹുല്‍ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയും ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറും നേടിയത്. രാഹുലിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സും 15 ഫോറും അടങ്ങിയിരുന്നു. മൂന്നാം ദിനം രാഹാനയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്നാണ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിയത്. ഇന്ത്യക്കായി വീരാട് കോഹ്‌ലി 44 ഉം പൂജാര 46ഉം റണ്‍സെടുത്തു.
വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ അനായാസം പിന്തുടര്‍ന്ന ഇന്ത്യയുടെ ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിരുന്നു. ആദ്യ വിക്കറ്റില്‍ ധവാനും രാഹുലും 87 റണ്‍സ് ചേര്‍ത്തു. 52 പന്തില്‍ അഞ്ചു ബൗണ്ടറിയുമായി മുന്നേറുകയായിരുന്ന ധവാനെ റോസ്റ്റന്‍ ചേസ് ബ്രാവോയുടെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പാറപോലെ ഉറച്ചു നിന്ന രാഹുല്‍, പിന്നീടുവന്നവരെ കൂട്ടുപിടിച്ച് മുന്നേറി. വിന്‍ഡീസിനായി റോസ്റ്റര്‍ ചെയ്‌സ് രണ്ടും ഗ്രബ്രിയേലും ദേവേന്ദ്ര ബിഷും ഓരോ വിക്കറ്റും നേടി.
അതേസമയം ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് ഇത്തവണയും വിക്കറ്റ് കളഞ്ഞു കുളിച്ചു. ഏഴു റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിനെ ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്(62) മര്‍ലോണ്‍ സാമുവല്‍സ്(37) എന്നിവരാണ് കരകയറ്റിയത്. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങിനെതിരേ മികച്ച രീതിയില്‍ തിരിച്ചടിച്ച ബ്ലാക്‌വുഡ് ഏഴു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. സാമുവല്‍സിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമുണ്ടായിരുന്നു.
എന്നാല്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് ബ്ലാക്‌വുഡ് പുറത്തായതോടെ വിന്‍ഡീസ് എളുപ്പത്തില്‍ കൂടാരം കയറി. റോസ്റ്റന്‍ ചേസ്(10) ഷെയ്ന്‍ ഡോവ്‌റിച്ച്(5) ജേസന്‍ ഹോള്‍ഡര്‍(13)ദേവേന്ദ്ര ബിഷൂ(12) എന്നിവര്‍ നിരാശപ്പെടുത്തി.
16 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."