HOME
DETAILS

പരിസ്ഥിതി ദിനത്തില്‍ വിപുലമായ പരിപാടികള്‍

  
backup
June 05 2017 | 00:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വിപുലമായ പരിപാടികള്‍. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും.
രാജ്ഭവന്‍ വളപ്പില്‍ ഉച്ചയ്ക്ക് 12ന് ഗവര്‍ണര്‍ വൃക്ഷത്തൈ നടും. നടന്‍ മോഹന്‍ ലാല്‍ 9.30ന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ വൃക്ഷതൈ നടും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ പിണറായി എ.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് ദിനാചരണവും വൃക്ഷത്തൈ നടീലും ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പങ്കെടുക്കും.
മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന മഴക്കൊയ്ത്തുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ പങ്കെടുക്കും.
നന്മമരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും ഓണത്തിനൊരു പറനെല്ല് പദ്ധതിയുടെ ഉദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പി യും നിര്‍വഹിക്കും.
മന്ത്രിമാരായ ഇ. ചന്ദ്ര ശേഖരന്‍ 11 ന് കാസര്‍കോട് ഉദന്നൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലും ജെ. മെഴ്‌സിക്കുട്ടി അമ്മ 10ന് കൊല്ലം ഗവ. ബോയ്‌സ് എച്ച്.എസ്.എസിലും ഡോ. ടി.എം. തോമസ് ഐസക് 10ന് ആലപ്പുഴ എ.എം.എസ്. ഡി.വി സ്‌കൂളിലും ജി. സുധാകരന്‍ 9.30ന് ആലപ്പുഴ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കെ.ടി. ജലീല്‍ 10ന് കല്‍പറ്റ ഗവ. കോളജിലും എ.കെ. ബാലന്‍ 10ന് പെരിങ്ങോട്ട് കുറിശ്ശി ബൊമ്മണ്ണൂര്‍ ഹൈസ്‌കൂളിലും എം.എം. മണി 9ന് ഇടുക്കി രാമക്കല്‍മേട്ടിലും കെ.കെ. ശൈലജ 9ന് തിരുവനന്തപുരം കരകുളം ഗവ. യു.പി സ്‌കൂളിലും ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും..




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago