HOME
DETAILS
MAL
രാജ്യസഭ: യെച്ചൂരിയുടെ മൂന്നാം ഊഴത്തിന് കേരളം വിയോജിക്കുന്നു
backup
June 05 2017 | 00:06 AM
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാലാവധി അവസാനിക്കാനിരിക്കുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു മൂന്നാം തവണയും അവസരം നല്കുന്നതില് കേരളാ ഘടകത്തിന് എതിര്‍പ്പ്. രാജ്യസഭയിലേക്ക് ഇനിയില്ലെന്ന് യെച്ചൂരി അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ഒരിക്കല്‍കൂടെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ. ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കിയിരുന്നു.
നാളെ തുടങ്ങുന്ന രണ്ടുദിവസത്തെ പി.ബി യോഗം ബംഗാള്‍ ഘടകത്തിന്റെ കത്ത് ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് വിവരം. എന്നാല്‍ യെച്ചൂരിയെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ കേരളാ ഘടകം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാത്രമെ സി.പി.എമ്മിന് യെച്ചൂരിയെ വിജയിപ്പിക്കാനാകൂ. കോണ്‍ഗ്രസിന്റെ സഹായം സ്വീകരിക്കേണ്ട സാഹചര്യത്തെയാണ് കേരളാ ഘടകം എതിര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."