ദലിത് സംഗമം
വേലൂര്‍: വേലൂര്‍ മണ്ഡലം ഭാരതീയ ദലിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തയ്യൂര്‍ കുന്നത്തുപുര കോളനിയില്‍ ദലിത് സംഗമം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ മാധവന് സംഗമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഒ.വി വിജയന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീര്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വാസു കോട്ടോല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രന് അമ്പക്കാട്, തയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആര് വേലുക്കുട്ടി, ദലിത് കോണ്‍ഗ്രസ് നേതാക്കളായ കുമാര്‍ പാത്രമംഗലം, പി.കരുണാകരന്, കെ.ഇ ശ്രീരാമന്, എം.എം കൃഷ്ണന്, കെ.ടി വേലായുധന്, കെ.സി കുഞ്ഞുണ്ണി, ജയന്തി പ്രഭാകരന്, കാര്‍ത്യായനി സുബ്രഹ്മണ്യന്, ഗീത ബാലകൃഷ്ണന് പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന്, സിമിടീച്ചര് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."