മുക്കം ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഭരണസമിതി
മുക്കം: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുക്കം സര്‍വിസ് സഹകരണ ബാങ്കിനെതിരേ ചിലര്‍ രംഗത്തു വന്നത് ദുരദ്ദേശപരമാണെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷെയര്‍ സംഖ്യ 500 രൂപയായി വര്‍ധിപ്പിക്കുന്നത് 2015 നവംബര്‍ 13ന് ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചതാണ്. ഈ തീരുമാനം 2015 ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ അംഗീകരിക്കുകയും സഹകരണ വകുപ്പിനോട് അനുമതിക്കായി അപേക്ഷിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം ബൈലോ ഭേദഗതിക്കായി 2015 ഡിസംബര്‍ 26ന് അപേക്ഷ നല്‍കുകയും 2016 സെപ്തംബര്‍ 26ന് അനുമതി ലഭിക്കുകയും ചെയ്തു. ഈ തീരുമാനം 29ന് ചേര്‍ന്ന ഭരണസമിതി യോഗം അംഗീകരിച്ച് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയതുമാണ്.
ബാങ്കിന്റെ ഹെഡ് ഓഫിസിലും വിവിധ ബ്രാഞ്ചുകളിലും അസി. രജിസ്ട്രാര്‍ (ജനറല്‍), അസി. ഡയരക്ടര്‍ (ഓഡിറ്റ്), സര്‍ക്കിള്‍ സഹകരണ യൂനിയന്‍, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലും നോട്ടിസ് ബോര്‍ഡുകളില്‍ പരസ്യം ചെയ്തതുമാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ മുക്കം സര്‍വിസ് സഹകരണ ബാങ്കിനെതിമോത്രം ചിലര്‍ രംഗത്തുവരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എല്ലാം നിയമപരമായി തന്നെയാണ് ഭരണസമിതി ചെയ്യുന്നതെന്നും ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കല്ലുരുട്ടി ബ്രാഞ്ചില്‍ ഇന്നലെ നടന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്നും ബാങ്ക് ഭരണസമിതി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് വി.കെ അബ്ദുല്‍ ജബ്ബാര്‍, എന്‍. അപ്പുകുട്ടന്‍, ബി.പി റഷീദ്, നിഷാബ് മുല്ലാളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."