പ്രളയ ദുരന്തം: കേരളത്തിലേക്ക് 22.45 ടണ്‍ അവശ്യമരുന്നുകള്‍
ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടുന്ന കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്ന് 22.45 ടണ്‍ അവശ്യമരുന്നുകള്‍. ഇതില്‍ ആദ്യത്തെ രണ്ടു കണ്സൈന്മെന്റുകള് ഇന്നലെ കൊച്ചിയിലെത്തിച്ചു. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്.എസ്. എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ട്ടനുകളാണ് നാട്ടിലെത്തിച്ചത്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ഛണ്ഢിഗഡില് നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചാണ് വിമാനമാര്‍ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നത്.
മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്ട്ടന് മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനുപുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും അയയ്ക്കും. മരുന്നുകള്‍ അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കേരള ഹൗസ് സ്പെഷ്യല്‍ ഓഫിസര്‍ ഡോ.എ. സമ്പത്ത് വിലയിരുത്തി. മരുന്നുകള്‍ ഏറ്റെടുക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്നത് കേരളാ ഹൗസിലെ ഉദ്യോഗസ്ഥരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."