ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വതന്ത്ര്യദിനം റിയാദില്‍ ആഘോഷിച്ചു
റിയാദ്: ഇന്ത്യയുടെ എഴുപത്തിമുന്നാമത് സ്വാതന്ത്ര്യ ദിനം റിയാദിലും ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇന്ത്യന്‍ എംബസി കാര്യാലയത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ഡോ.ഔസാഫ് സഈദ് പതാക ഉയര്‍ത്തിയതോടെയാണ് ആരംഭിച്ചത്. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഈടുറ്റതാണെന്നും അംബാസഡര്‍ പറഞ്ഞു. ഇരുപത്തേഴ് ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കന്ന ഈ രാജ്യത്തോട് നമുക്ക് കടപ്പാടുണ്ടെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ എന്നിവരോട് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങിന്‍ കൊഴുപ്പേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."