തണലില്‍ അധ്യയന വര്‍ഷം ആരംഭിച്ചു
എടച്ചേരി:പ്രവേശനോത്സവത്തിന്റെനിറക്കാഴ്ചകളൊരുക്കി എടച്ചേരി തണല്‍ ഭിന്നശേഷി സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ജീവിത പരിശീലനത്തിന്റെ പുതുവഴികള്‍ തേടി 60 പേരാണ് പുതുതായിപ്രവേശനംതേടിയെത്തിയത്.
പുതിയ അഡ്മിഷനടക്കം 300 ലധികം ഭിന്നശേഷിക്കാര്‍ക്ക് പാഠ്യ , തൊഴില്‍ പരിശീലന വിഷയങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളുമായാണ് പുതിയ വര്‍ഷം തണല്‍ കുട്ടികളെ വരവേല്‍ക്കുന്നത്.
ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, വൊക്കേഷനല്‍ ട്രൈനിങ് കലാകായിക പരിശീലനങ്ങള്‍ തുടങ്ങി സാമൂഹിക ജീവിതത്തിന് പ്രാപ്തരാക്കാന്‍ ശാസ്ത്രീയവും കാര്യക്ഷമവുമായ സംവിധാനങ്ങളിലൂടെ കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ് തണല്‍ ഭിന്നശേഷി സ്‌കൂള്‍.
പ്രസവിച്ചതു മുതല്‍ കുട്ടികളിലുള്ള മാറ്റങ്ങള്‍ ശാസ്ത്രീയമായി പരിഹരിച്ച് കൊണ്ട് 6 വയസ്സ് മുതല്‍ സാധാരണ സ്‌കൂളില്‍ ചേരുവാന്‍ കഴിയും വിധമുള്ള പരിചരണമാണ് ഇവിടെ ലഭ്യമാക്കുന്നത്.
വടകര ജെ.ടി റോഡിലെ ഹെല്‍ത്ത് കെയര്‍ കെട്ടിടത്തിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് .6 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള ഭിന്നശേഷി കുട്ടികള്‍ക്കാണ് എടച്ചേരി സ്‌കൂളില്‍ പ്രവേശനം നല്‍കുന്നത് .
18 വയസ്സിനു ശേഷമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സും എടച്ചേരി ഭിന്നശേഷി സ്‌കൂളില്‍ നല്‍കുന്നുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."