HOME
DETAILS

വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കും: മന്ത്രി

  
backup
June 05 2017 | 22:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b5%e0%b5%88%e0%b4%b5

 

കോഴിക്കോട്: സംസ്ഥാനത്തെ 13,000ത്തിലധികം വരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥി പങ്കാളിത്തത്തോടെയും ജനകീയ കൂട്ടായ്മയിലൂടെയും വിദ്യാലയങ്ങളിലും വീടുകളിലും മഴക്കുഴികള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ 'മഴക്കൊയ്ത്തുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും മണ്ണിലേക്ക് തിരിച്ചുവിടുന്നതിനായാണ് പരിസ്ഥിതി ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'മഴക്കൊയ്ത്തുത്സവം' സംഘടിപ്പിച്ചത്. പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടത്തക്കവിധം വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ക്ലാസ് കഴിഞ്ഞാല്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളിലേക്ക് കുട്ടികള്‍ ഇറങ്ങണം. അതൊരു സംസ്‌കാരമാകണം. പഠനത്തോടൊപ്പം ഇതരപ്രവര്‍ത്തനങ്ങളും നടത്തി നമ്മുടെ മണ്ണിനെ പരിപോഷിപ്പിക്കണം. നമുക്ക് 3000 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നപ്പോള്‍ കേരളത്തിന്റെ മണ്ണിന് അത്രയും വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള ശേഷിയുണ്ടായിരുന്നു. പ്ലാസ്റ്റിക്കും രാസവളവും കീടനാശിനികളും കൊണ്ട് മണ്ണിനെ നശിപ്പിച്ചപ്പോഴാണ് അതിന് വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ശേഷി കുറഞ്ഞതും അതുവഴി മഴ കുറഞ്ഞതും. ഈ വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ച അതിന്റെ ഫലമായിരുന്നു. ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഉണ്ടാക്കിയും ഹരിത പ്രോട്ടോകോള്‍ നടപ്പാക്കിയും മണ്ണിനെ പരിപോഷിപ്പിക്കുമ്പോള്‍ പ്രകൃതിദത്തമായ 3000 മില്ലിമീറ്റര്‍ മഴ നമുക്ക് തിരിച്ചു ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. എ. അച്യുതന്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍ എന്നിവരെ വിദ്യാഭ്യാസ മന്ത്രി ആദരിച്ചു. 'മഴക്കുഴി നിര്‍മാണം' കൈപ്പുസ്തകം പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറും കോഴിക്കോട് എസ്.എസ്.എ തയാറാക്കിയ ടീച്ചര്‍ സപ്പോര്‍ട്ട് ജേണല്‍ 'ആലോ'യുടെ പ്രകാശനം എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദും നിര്‍വഹിച്ചു.
എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കൗണ്‍സിലര്‍ ഷറീനാ വിജയന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ആര്‍.ഡി.ഡി എസ്. ജയശ്രീ, വി.എച്ച്.എസ്.സി അസി. ഡയറക്ടര്‍ എം. ശെല്‍വമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഓഫിസര്‍ എം. സേതുമാധവന്‍, ജില്ലാ പ്രൊജക്ട് ഓഫിസര്‍ എം. ജയകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി. വസീഫ്, ഡി.ഇ.ഒ അജിത്ത്കുമാര്‍, എ.ഇ.ഒ വി.പി മിനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍ അമ്പിളി, പ്രധാനാധ്യാപിക വി.എച്ച് ശൈലജ, പി.ടി.എ പ്രസിഡന്റുമാരായ വി.കെ. സുഭാഷ്, സുരേഷ്‌കുമാര്‍ സംസാരിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago