HOME
DETAILS
MAL
ഐ.എല്‍ ആന്റ് എഫ്.എസ് അഴിമതി കേസ്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
backup
August 17 2019 | 18:08 PM
മുംബൈ : ധനകാര്യ സ്ഥാപനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് ഉള്‍പ്പെട്ട കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മുംബൈ സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള 570 കോടിയുടെ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
കള്ളപ്പണ ഇടപാട് തടയുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
രവി പാര്‍ഥ സാരഥി, രമേശ് സി. ബാവ, അരുണ്‍ കെ. സാഹ, ഹരി ശങ്കരന്, കെ. രാംചന്ദ്, ഐ.എല്‍ ആന്റ് എഫ്.എസ് ധനകാര്യ സര്‍വിസ് ലിമിറ്റഡ്, ശിവാ ഗ്രൂപ്പിലെ സി. ശിവശങ്കരന് എന്നിവരെ പ്രതിചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."