HOME
DETAILS

അതിര്‍ത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട

  
backup
June 06, 2017 | 2:26 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d

തൊടുപുഴ: ഇടുക്കിയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. കാറില്‍ കടത്തുകയായിരുന്ന 37,92,500 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ബോടിമെട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാറിലുണ്ടായിരുന്ന നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ സുനില്‍കുമാര്‍ (39), അണക്കര പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നില്‍ രവീന്ദ്രന്‍ (57), ചാവക്കാട് പുന്നയൂര്‍ അകലാട് പടിഞ്ഞാറേയില്‍ ഷിഹാബുദ്ദീന്‍ (43), കരുനാഗപ്പള്ളി ആദിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഒരുലക്ഷം രൂപയുടെ നല്ല കറന്‍സിക്ക് പകരമായി നാല് ലക്ഷം വ്യാജ നോട്ടുകളാണ് സംഘം നല്‍കിയിരുന്നത്.
എറണാകുളം ചമ്പക്കരയില്‍ താമസിക്കുന്ന നെടുങ്കണ്ടം തുണ്ടിയില്‍ ജോജോ ജോസഫ് (30), ഇയാളുടെ ഭാര്യ അനുപമ (23) എന്നിവരെ മെയ് അഞ്ചിന് വണ്ടിപ്പെരിയാറില്‍നിന്ന് കള്ളനോട്ടുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍നിന്ന് 500 രൂപയുടെ 77 കള്ളനോട്ടുകളാണ് പിടികൂടിയത്. തുടര്‍ന്ന് ജോജോ ജോസഫിന്റെ എറണാകുളത്തെ വീട്ടില്‍നിന്ന് 4,07,000 രൂപയുടെ വ്യാജ കറന്‍സിയും കണ്ടെടുത്തു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാജനോട്ടുകള്‍ നല്‍കിയ തമിഴ്‌നാട് മധുര ഊശാലംപെട്ടി കുറവക്കുടി വീരപാണ്ടി അയ്യരു (40), മധുര കണ്ണദാസന്‍ രണ്ട് തെരുവിലെ എസ്.എസ് കോളനിയില്‍ താമസിക്കുന്ന ഷണ്‍മുഖസുന്ദരം (54) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ നാലിന് തമിഴ്‌നാട് തേനി ബസ്‌സ്റ്റാന്‍ഡിന് സമീപത്തുനിന്ന് 47,500 രൂപയുടെ കള്ളനോട്ടുമായി മധുര ശ്രീറാം നഗര്‍ തെരുവിലെ അന്‍പ് സെല്‍വം (48) പിടിയിലായി. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബോടിമെട്ടില്‍നിന്ന് ഇന്നലെ വന്‍ കള്ളനോട്ട് ശേഖരം പിടികൂടിയത്.
കള്ളനോട്ടുകളുടെ ഉറവിടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി റെയ്ഞ്ച് ഐ.ജി പി.വിജയന്‍, ഇടുക്കി ജില്ലാ പൊലിസ് ചീഫ് കെ.ബി വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു. കേസ് അന്വേഷിച്ച സംഘത്തിന് പുരസ്‌കാരം നല്‍കണമെന്ന് ഡി.ജി.പിയോട് അഭ്യര്‍ഥിച്ചതായും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago