യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകരനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു. ഹിന്ദി പത്രമായ ദൈനിക് ജാഗരണിന്റെ ഫോട്ടോ ജേണലിസ്റ്റ് ആശിഷ് ജന്‍വാനിയും സഹോദരനുമാണ് കൊല്ലപ്പെട്ടത്.
അയല്‍വാസികളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലിസ് പറഞ്ഞു. മാലിന്യം തള്ളുന്നതിനെച്ചൊല്ലി അയല്‍വാസികളും ഇവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേര്‍ ആശിഷിന്റെ വീട്ടിലേക്ക് കടന്നു കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പരുക്കേറ്റ ആശിഷിനേയും സഹോദരനേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശിഷിന്റെ വീടിന്റെ പരിസരത്ത് പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
ആശിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."