HOME
DETAILS

യുവേഫ നാഷന്‍സ് ലീഗ് സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട്

ADVERTISEMENT
  
backup
October 17 2018 | 00:10 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa


മാഡ്രിഡ്: 31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പടക്ക് സ്പാനിഷ് ടീമിനെതിരേ മിന്നുംജയം. ഇതോടെ യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളിലെ സ്‌പെയിനിന്റെ വിജയക്കുതിപ്പിന് വിരാമമായി. സെവിയ്യയില്‍ സ്വന്തം കാണികളുടെ മുന്നില്‍വച്ച് ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ രണ്ടണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോള്‍ നേടി ഇംഗ്ലണ്ട് ആധികാരിക ജയം ഉറപ്പിച്ചിരുന്നു. ഇരട്ടഗോളുകള്‍ നേടിയ റഹീം സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടണ്ടിന്റെ ഹീറോ. 16, 38 മിനുട്ടുകളിലായിരുന്നു സ്റ്റെര്‍ലിങിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ 30ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു.
രണ്ടണ്ടാം പകുതിയില്‍ രണ്ടണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്‌പെയിന്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി ഇംഗ്ലണ്ടണ്ട് അവിസ്മരണീയ ജയം പിടിച്ചെടുക്കുകയായിരുന്നു. പാക്കോ അല്‍കാസറും (58) സെര്‍ജിയോ റാമോസുമാണ് (90) സ്‌പെയിനിനായി ഗോളുകള്‍ മടക്കിയത്.
നാഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടണ്ടിന്റെ ആദ്യത്തെ വിജയം കൂടിയാണിത്. ആദ്യ രണ്ടണ്ടു മത്സരങ്ങളില്‍ സമനിലയും തോല്‍വിയുമായിരുന്നു ഇംഗ്ലണ്ടണ്ടിന്റെ സമ്പാദ്യം.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-1ന് ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ബോസ്‌നിയ ഹെര്‍സെഗോവിന 2-0നു വടക്കന്‍ അയര്‍ലന്‍ഡിനെയും ഗ്രൂപ്പ് സിയില്‍ ഫിന്‍ലന്‍ഡ് 2-0നു ഗ്രീസിനെയും തോല്‍പ്പിച്ചു. ഹംഗറി എസ്‌റ്റോണിയ മത്സരം 3-3നു അവസാനിച്ചു.
ഗ്രൂപ്പ് ഡിയില്‍ ലക്‌സംബര്‍ഗ് 3-0നു സാന്‍ മരിനോയെ തകര്‍ത്തുവിട്ടപ്പോള്‍ ബെലാറസും മാള്‍ഡോവയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സൗഹൃദ മത്സരത്തില്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ ഒന്നിനെതിരേ രണ്ടണ്ടു ഗോളുകള്‍ക്കു ജോര്‍ദാനെ തോല്‍പ്പിച്ചു. ഡമഗോയ് വിദ (24), മെറ്റെ മിട്രോവിക് (62) എന്നിവര്‍ ക്രൊയേഷ്യക്കായി ഗോളുകള്‍ സ്വന്തമാക്കി. 73-ാം മിനുട്ടില്‍ ബഹ ഫൈസലാണ് ജോര്‍ദാന് വേണ്ടി ഗോള്‍ നേടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  21 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  2 hours ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  2 hours ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  2 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  3 hours ago
No Image

കലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്

Kerala
  •  4 hours ago
No Image

തീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി

Kerala
  •  4 hours ago
No Image

വെടിനിര്‍ത്തല്‍:  ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച 

International
  •  4 hours ago
No Image

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ

Kerala
  •  4 hours ago
No Image

അമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

Kerala
  •  4 hours ago