HOME
DETAILS

'മിന്നലില്‍' വലഞ്ഞ് യാത്രക്കാര്‍

  
backup
October 17, 2018 | 1:35 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകളുടെ നിയന്ത്രണം കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയപ്പോള്‍ വലഞ്ഞത് യാത്രക്കാര്‍. മൂന്നര മണിക്കൂര്‍ കെ.എസ്.ആര്‍.ടി.സി ബസോട്ടം നിലച്ചപ്പോള്‍ കൊയ്ത്ത് സ്വകാര്യ ബസുകള്‍ക്കും. ഇന്നലെ രാവിലെ 8.45 മുതല്‍ കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ റിസര്‍വേഷന്‍ കൗണ്ടറിന്റെ നിയന്ത്രണം കുടുംബശ്രീയെ ഏല്‍പ്പിക്കില്ലെന്നു രേഖാമൂലം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12ഓടെയാണു സമരം അവസാനിപ്പിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ് നിര്‍ത്തിയിട്ടാണു പല ജീവനക്കാരും മിന്നല്‍ സമരത്തില്‍ പങ്കെടുത്തത്. പൊലിസെത്തി സര്‍വിസ് പുനരാരംഭിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സര്‍വിസ് പുനരാരംഭിക്കാന്‍ ജീവനക്കാരില്‍ പലരും തയാറായില്ല. എന്നാല്‍ ചിലര്‍ പൊലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വിസുകള്‍ നടത്തുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് പതിവ് യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യബസുകളെയാണ് ആശ്രയിച്ചത്. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ എത്തിയ മറ്റു ജില്ലകളില്‍ നിന്നുള്ള ബസുകളും മിന്നല്‍ പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാരെല്ലാം മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. രാവിലെ ഓഫിസ് സമയം കഴിഞ്ഞാല്‍ തിരക്കു കുറവുള്ള സ്വകാര്യബസുകളില്‍ വന്‍ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും തൃശൂര്‍ ജില്ലയിലേക്കുമുള്ള സ്വകാര്യബസുകളിലാണ് തിരക്ക് ഏറേയും അനുഭവപ്പെട്ടത്.
വിവിധ സ്ഥലങ്ങളില്‍നിന്ന് യാത്രക്കാരുമായി കോഴിക്കോട് ഡിപ്പോയിലെത്തിയ ദീര്‍ഘദൂര ബസുകള്‍ ഓടാതിരുന്നതോടെ ബസുകളെക്കൊണ്ട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും നിറഞ്ഞു. ബസുകളുടെ തിരക്ക് മാവൂര്‍ റോഡിലേക്ക് കടന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഇന്നലെ രാവിലെ മുതലാണ് കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍പണിമുടക്കുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. കുടുംബശ്രീ ജിവനക്കാര്‍ പരിശീലനത്തിനെത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. ജീവനക്കാര്‍ കുടുംബശ്രീ അംഗങ്ങളെ തടയുമെന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പൊലിസ് നിലയുറപ്പിച്ചിരുന്നു. ട്രാഫിക് നോര്‍ത്ത് അസി. കമ്മിഷണര്‍ പി.കെ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമായിരുന്നു കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിലയുറപ്പിച്ചത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. അതിനിടെയാണ് തിരുവനന്തപുരത്തു സമരം നടത്തിയ ജീവനക്കാര്‍ക്കു നേരെ പൊലിസ് കൈയേറ്റമുണ്ടായത്. ഇതറിഞ്ഞതിനു ശേഷമാണ് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തിവച്ച് സമരം ശക്തമാക്കിയത്.
വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലേക്കും തെക്കന്‍ ജില്ലകളിലേക്കുമുള്ള കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ മൂന്നേ മുക്കാല്‍ മണിക്കൂറോളം പൂര്‍ണമായും നിലച്ചു. ജില്ലയുടെ വിവിധ മേഖലയിലേക്കുള്ള സര്‍വിസുകളും നിലച്ചു. ഇതോടെ രാവിലെ ജോലിസ്ഥലത്തേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും പോകാനായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ പെരുവഴിയിലായി. 9.30ന് സമരം ഒത്തുതീര്‍പ്പായെന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്നും യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ചര്‍ച്ച നടത്തിയതിനു ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള പരിശീലനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല കുടുംബശ്രീക്ക് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പുറമെ നിന്നുള്ളവരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കടന്നുവരാന്‍ അനുവദിക്കില്ലെന്നാണു ജീവനക്കാരുടെ നിലപാട്. രാവിലെ ആറു മുതല്‍ രാത്രി പത്തരവരെയാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  8 days ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  8 days ago
No Image

'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി

uae
  •  8 days ago
No Image

എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

National
  •  8 days ago
No Image

യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന

Kerala
  •  8 days ago
No Image

ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ

uae
  •  8 days ago
No Image

യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

uae
  •  8 days ago
No Image

മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം

Kerala
  •  8 days ago
No Image

മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ

International
  •  8 days ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി

Saudi-arabia
  •  8 days ago