അറഫാത്തില്‍ അവര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചത് പ്രളയത്തില്‍ മുങ്ങിയ നാടിനുവേണ്ടി
കൊണ്ടോട്ടി: 'കനത്ത ചൂടിന് ആശ്വാസമായിരുന്നു അറഫ സംഗമത്തിനിടെ ലഭിച്ച മഴ. എന്നാല്‍ നാട്ടില്‍ പെയ്ത മഴയുടെ കെടുതികള്‍ അറിഞ്ഞപ്പോള്‍ മനമുരുകിപ്പോയി. പിന്നെ നാടിനു വേïിയായിരുന്നു ഞങ്ങളുടെ പ്രാര്‍ഥന...' ഹജ്ജ് കര്‍മം കഴിഞ്ഞ് ഇന്നലെ മടങ്ങിയെത്തിയ വയനാട് പടിഞ്ഞാറത്തറ ചെന്നലോട് കല്ലാക്കïി അബ്ദുല്‍ റസാഖ് ഇത് പറയുമ്പോള്‍ കണ്ണ് നിറയുന്നുïായിരുന്നു.
വയനാട്ടിലെയും മലപ്പുറത്തേയും ഉരുള്‍പൊട്ടലും മരണങ്ങളും വല്ലാത്ത ആധിയാണ് ഉïാക്കിയത്. ഭാര്യയുടെ സഹോദരി മൈമൂനയുടെ വീട്ടില്‍ വെള്ളം കയറിയതിനാല്‍ അവര്‍ മാറിത്താമസിക്കുകയായിരുന്നുവെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു. ഭാര്യ സഫിയക്കൊപ്പമാണ് റസാഖ് തീര്‍ഥാടനത്തിന് പോയത്.
ഹജ്ജ് വേളയില്‍ തങ്ങള്‍ക്ക് യാതൊരു പ്രയാസങ്ങളുമുïായിരുന്നില്ലെന്ന് കോഴിക്കോട് നടക്കാവ് ചെറിയകത്ത് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ വളïിയര്‍മാര്‍ സഹായങ്ങളുമായി കൂടെയുïായിരുന്നു. മദീനയിലും മക്കയിലും താമസ സൗകര്യങ്ങളും മികച്ചതായിരുന്നു. മദീന വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലം വരെയും മക്കയില്‍നിന്ന് മടങ്ങുമ്പോള്‍ ജിദ്ദ വിമാനത്താവളം വരെയും ലഗേജുകള്‍ ചുമക്കേï ഗതികേട് ഹാജിമാര്‍ക്കുïായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂരിലെത്തിയപ്പോള്‍ വളïിയര്‍മാര്‍ സേവകരായുള്ളതും ആശ്വാസമായി.
ഹജ്ജ് വേളയില്‍ നാട്ടിലെ ഭക്ഷണം എത്തിച്ചുനല്‍കാന്‍ ഓരോ സംഘടനകളും മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് താനാളൂര്‍ സ്വദേശി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍, കെ.എം.സി.സി എന്നിവരുടെ സേവനങ്ങള്‍ മികവുറ്റതായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ണ രീതിയില്‍ ഉള്‍ക്കൊï് ചെയ്യാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മഴക്കെടുതി മൂലമുïായ നാടിന്റെ ദുരിതം അറിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നിയെന്ന് 70 കഴിഞ്ഞ കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശിനി ആമിന ഹജ്ജുമ്മ പറഞ്ഞു. പ്രാര്‍ഥനയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. പ്രവാസിയായ മകന്‍ മജീദിന്റെ സഹായത്തോടെയാണ് ആമിന ഹജ്ജിന് പോയത്. ഇന്നലെ മടങ്ങിയെത്തിയവരില്‍ കൂടുതല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."