HOME
DETAILS
MAL
ശ്രീറാം വെങ്കിട്ടരാമിന്റേയും വഫയുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്തു
backup
August 19 2019 | 10:08 AM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സാങ്കേതിക തടസങ്ങളാലാണ് ഇതുവരെ വൈകിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. ഒരു വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തത്.
ശ്രീറാമിനും വഫയ്ക്കും നേരിട്ട് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും വഫയുടെ വസതിയില്‍ നോട്ടീസ് പതിച്ചിട്ടുണ്ടെന്നും നേരത്തെ വകുപ്പ് അറിയിച്ചിരുന്നു. നോട്ടീസ് നല്കി 15 ദിവസത്തിന് ശേഷം മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂ. സാങ്കേതിക തടസമുള്ളതിനാലാണ് നടപടി വൈകിയതെന്നുമായിരുന്നു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലിസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."