ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ യുവാവിനെ കൈയോടെ പിടികൂടി
വാടാനപ്പള്ളി: ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുകയായിരുന്ന മോഷ്ടാവിനെ പൊലിസ് കൈയോടെ പിടികൂടി.
പെരിങ്ങോട്ടുകര അറക്കല്‍ ദീപേഷ് (ഷിബു38) ആണ് അറസ്റ്റിലായത്. തളിക്കുളം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ ദേശീയ പാതയോരത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തിതുറക്കാന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
ഈ സമയം പട്രോളിങ്ങിലായിരുന്ന ഹൈവേ പൊലിസിന്റെ ശ്രദ്ധയില്‍ പെടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്ന്ന് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വാടാനപ്പള്ളി പൊലിസിന് ഇയാളെ കൈമാറി. വാടാനപ്പള്ളി എസ്.ഐ എം.കെ രമേഷ്, ഹൈവേ പൊലിസുകാരായ രാമദാസ്, ഗോപകുമാര്‍, സനില്‍, ഷജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഭണ്ഡാരത്തില് നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണക്കേസ് നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."