HOME
DETAILS

വീടുവിട്ടോടിയ കുട്ടി പിതാവിനെ വിളിച്ച് 'അഞ്ചു മിനിറ്റ് കൊണ്ടെത്തണം' എന്നു പറഞ്ഞു; പിതാവ് കേട്ടത് 'അഞ്ചുലക്ഷം മോചനദ്രവ്യം' എന്ന്! പിന്നെ സംഭവിച്ചത്

  
backup
October 17, 2018 | 6:37 AM

56654645612312312315645

നോയിഡ: കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് എന്നൊരു പ്രയോഗമുണ്ട്. കൃത്യമായ ആശയവിനിമയം നടക്കാത്തതാണത്. ആറാം ക്ലാസ് കുട്ടി വീടുവിട്ടോടി ഫോണ്‍ വിളിച്ചപ്പോഴും അതു സംഭവിച്ചു.

നോയിഡയിലെ ഛിജാര്‍സി മേഖലയിലുള്ള 11 വയസ്സുകാരന്‍ രക്ഷിതാക്കളോടുള്ള ദേഷ്യത്തില്‍ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു കരുതി പിതാവ് പൊലിസിനെ സമീപിക്കുകയും ചെയ്തു.

ഇതിനിടയില്‍ മകന്റെ ഫോണ്‍വിളിയെത്തി. ഉടനെ സമീപപ്രദേശമായ ബിസ്‌റാഖില്‍ എത്തണമെന്നു പറഞ്ഞായിരുന്നു ഫോണ്‍. 'അഞ്ചു മിനിറ്റി'ല്‍ എത്തണമെന്നു കൂടി മകന്‍ പറഞ്ഞു. എന്നാല്‍ പിതാവ് കേട്ടത് 'അഞ്ചു ലക്ഷം' രൂപയുമായി എത്തണമെന്നാണ്. പിന്നാലെ വിളിവന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആവുകയും ചെയ്തു.

ഇതോടെ കഥമാറി. വിവരം പൊലിസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പൊലിസ് ഫോണ്‍ നമ്പര്‍ നിരീക്ഷിക്കാന്‍ തുടങ്ങി. വൈകാതെ ലോക്കല്‍ പൊലിസ് ബിസ്‌റാഖില്‍ എത്തുകയും ചെയ്തു. ഫോണ്‍ നമ്പര്‍ ലൊക്കേറ്റ് ചെയ്ത് എത്തിയപ്പോള്‍ ഒരു തൊഴിലാളിയുടെ അടുത്ത് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് മനസ്സിലായ പൊലിസ് രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിക്കുകയും ചെയ്തു. വീടുവിട്ടോടിയ കുട്ടി അപരിചിതന്റെ ബൈക്കില്‍ കയറി ബിസ്‌റാഖില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയെ പേടി; അമേരിക്കൻ ഉദ്യോഗസ്ഥർ ഉപയോഗിച്ചത് പുതിയ ഫോണുകളും ലാപ്‌ടോപ്പുകളും

International
  •  14 hours ago
No Image

‘ഓരോ ഇമാറാത്തിക്കും ഇന്ത്യയുമായുള്ളത് ആത്മബന്ധം’; മോദിയുടെ യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയെ പുകഴ്ത്തി യുഎഇ മന്ത്രി

uae
  •  14 hours ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം ഈ മാസം 30ന് തുടങ്ങും; 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന

National
  •  14 hours ago
No Image

പഠിച്ചു ജയിച്ച സതീശൻ 

Kerala
  •  14 hours ago
No Image

ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

Kerala
  •  14 hours ago
No Image

കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ കെ.സി

Kerala
  •  14 hours ago
No Image

ചെന്നിത്തലയുടെ സാന്നിധ്യം മന്ത്രിസഭയില്‍ അനിവാര്യം; ഹൈക്കമാന്‍ഡ് തീരുമാനം ജനഹിതം മാനിച്ചെന്ന് കെ. മുരളീധരന്‍

Kerala
  •  14 hours ago
No Image

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ; പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

uae
  •  15 hours ago
No Image

മന്ത്രിമാരെ വേഗത്തിൽ തീരുമാനിക്കാൻ ലീഗ്; വകുപ്പുമാറ്റം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  15 hours ago