HOME
DETAILS

റേഷന്‍: അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സന്നദ്ധസംഘടനകള്‍ സഹകരിക്കണമെന്ന്

  
backup
October 17, 2018 | 6:39 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3

കോഴിക്കോട്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താന്‍ എല്ലാ സന്നദ്ധ സംഘടനകളുടെയും സഹായം അഭ്യര്‍ഥിച്ച് സപ്ലൈ ഓഫിസര്‍. ഇതുവരെ നടത്തിയ പരിശോധനകളില്‍ 25,000 റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇങ്ങനെയുണ്ടായ ഒഴിവുകളിലേക്ക് 26,282 റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ സബ്‌സിഡി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അര്‍ഹരല്ലാത്ത കാര്‍ഡുടമകള്‍ ഇനിയും മുന്‍ഗണനാ ലിസ്റ്റില്‍ തുടരുകയും ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇതുവരെ വാങ്ങിച്ച ഭക്ഷ്യധാന്യങ്ങളുടെ വില ഈടാക്കും. പരിശോധനകള്‍ക്കായി ഓരോ താലൂക്കിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 1,000 ചതുരശ്ര അടിയിലധികം വീടും നാലുചക്ര വാഹനവുമുള്ളവരുടെ ലിസ്റ്റ് യഥാക്രമം പഞ്ചായത്ത് വകുപ്പില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയുള്ളവര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്.
അനര്‍ഹമായി അന്ത്യോദയ അന്നയോജനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നതായും സൗജന്യങ്ങള്‍ കൈപറ്റുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സപ്ലൈ ഓഫിസര്‍ പറഞ്ഞു. ഇങ്ങനെ കണ്ടെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനാവശ്യമായ നടപടികള്‍ എടുത്തുവരികയാണെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  a month ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  a month ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  a month ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  a month ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  a month ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  a month ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  a month ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  a month ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  a month ago